KERALANEWS

ജല നിരപ്പ് വീണ്ടും ഉയർന്നു; മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി

റാന്നി: നാളുകൾക്ക് ശേഷം പെയ്ത കനത്ത മഴയിൽ കക്കാട്ടാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് കക്കട്ടിലും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. അണക്കെട്ടുകളുടെ മഴ പ്രദേശങ്ങളിലും മഴ അതിശക്തമായി പെയ്യുന്നുണ്ട്. ശബരിഗിരി പദ്ധതിയുടെ ജല സംഭരണികളിലെ ജല നിരപ്പ് 54 ശതമാനമായി ഉയർന്നു.

വെളുപ്പിനെ 4 മണിക്ക് മൂഴിയാർ അണക്കെട്ടിന്റെ 1,2,3 ഷട്ടറുകൾ തുറന്നു. ഇതോടെ കക്കാട്ടാറ്റിൽ ജല നിരപ്പ് ഉയർന്നു. മണിയാർ അണക്കെട്ടിന്റെ 1,2,3,4,5 ഷട്ടറുകൾ ഏതാനും ദിവസമായി 40 സെന്റി മീറ്റർ ഉയരത്തിൽ തുറന്ന് വച്ചിരിക്കുകയാണ്. ആറ്റിൽ ജല നിരപ്പ് കൂടുതലായാൽ ഷട്ടറുകൾ വീണ്ടും ഉയർത്തും. കഴിഞ്ഞ ദിവസം കക്കിയിൽ 74 മില്ലിമീറ്ററും, പമ്പയിൽ 29 മില്ലിമീറ്ററും മഴ പെയ്തു.14.752 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി.

ഒരാഴ്ചയായി മൂടിക്കെട്ടിയ കാലാവസ്ഥയാണ്. പമ്പാ അണക്കെട്ടിൽ 970.55 മീറ്ററും, കക്കി–ആനത്തോട് അണക്കെട്ടിൽ 967.48 മീറ്ററുമാണ് ജല നിരപ്പ്. ശബരിഗിരി പദ്ധതിയിൽ 4ാം നമ്പർ ഒഴികെയുള്ള ജനറേറ്ററുകൾ പൂർണ ലോഡിലാണ് പ്രവർത്തനം. ഇതിനെ തുടർന്ന് മൂഴിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും വളരെ കൂടുതലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close