MoviesNEWSTrending

അൻസാർ അന്ന് പ്രസാദി​ന്റെ മർമ്മത്ത് പിടിച്ചില്ലായിരുന്നെങ്കിൽ സിദ്ദിക്ക് ലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ പോലും പിറക്കില്ലായിരുന്നു; കലാഭവനിൽ നിന്ന് സിനിമാ ലോകത്തേക്കുള്ള യാത്രയുടെ കഥ തുറന്ന് പറഞ്ഞ് സിദ്ദിഖ്

ഒരുപിടി നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച സംവിധായകരാണ് സിദ്ദിഖ് ലാൽ. സിദ്ദിക്ക് ലാൽ കുട്ടുകെട്ടുണ്ടായതിന് പിന്നിൽ ഒരു കഥയുണ്ട്. കലാഭവനിൽ നിന്ന് സിനിമാ ലോകത്തേക്കുള്ള ആ ഒരു യാത്ര. അൻസാർ അന്ന് പ്രസാദി​ന്റെ മർമ്മത്ത് പിടിച്ചില്ലായിരുന്നെങ്കിൽ സിദ്ദിക്ക് ലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ പോലും പിറക്കില്ലായിരുന്നു. അന്ന് സിദ്ദിക്കിന് വേണ്ടി ലാൽ അടിയുണ്ടാക്കി. സംഭവത്തിൽ കലാഭവനിൽ നിന്ന് പുറത്താക്കിയതിൽ‌ തുടങ്ങി ആദ്യ സിനിമ പരാജയപ്പെടുന്നു രണ്ടാമത്തേത് മോഷ്ടിക്കപ്പെടുന്നു. പിന്നീടുള്ളതിൽ തങ്ങളുടെതായ ഒരു ശൈലി കൊണ്ടു വന്ന് സിനിമാലോകത്ത് തിളങ്ങി. സിദ്ദിക്ക് ലാൽ എന്ന കൂട്ടുകെട്ടി​ന്റെയും സിനിമാ ലോകത്തേക്കുള്ള കാൽവെപ്പി​ന്റെയും കഥ ഇങ്ങനെ.

തനിക്കുണ്ടായ അനുഭവം സിദ്ദിക്ക് രസകരമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കലാഭവനുമായി പിണങ്ങി നിന്ന് സമയം. സ്റ്റേജിൽ വച്ച് ഒരു ചെറിയ സംഘർഷം. അന്നത്തെ ട്രൂപ്പ് ലീഡർ അൻസാറാണ്. പ്രോ​ഗ്രാം കഴിഞ്ഞ് കർട്ടണിങ്ങനെ വീണുകൊണ്ടിരിക്കുന്ന സമയം, മ്യൂസിക്ക് അന്നൊക്കെ വായകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. പെട്ടന്ന് മ്യൂസിക്കിനിടയിൽ അയ്യോ എന്നൊരു ശബ്​ദം. പരിപാടി കഴിഞ്ഞ് ഇറങ്ങിയവരെല്ലാം വീണ്ടും തിരിച്ചു നിന്നു.

പ്രസാദി​ന്റെ വായയിൽ നിന്നായിരുന്നു ശബ്ദം വന്നത്. കർട്ടൻ താഴുന്നതിനിടെ പ്രസാദി​ന്റെ മർമ്മത്തിട്ടൊരു തോണ്ട് കൊടുത്തു അൻസാർ. ശബ്ദം ഇട്ടുകൊണ്ടിരിക്കുന്നതിനിടയിൽ അയ്യൊ എന്നൊരു ശബ്ദം. കർട്ടൺ വീണപാടെ സിദ്ദിക്ക് അൻസാറിനെ തലങ്ങും വിലങ്ങും അങ്ങ് ചിത്ത പറഞ്ഞു. ഓർക്കേണ്ട ഒരു കാര്യം അന്ന് അൻസാറായിരുന്നു ട്രൂപ്പ് ലീഡർ. വേദിയുടെ പിന്നിൽ അഭിനന്തനം അറിയിക്കാൻ വന്നവരും കമ്മറ്റിക്കാരും എല്ലാവരുമുണ്ട്. എന്നാൽ സിദ്ദിക്ക് ഇതൊന്നും വകവെക്കാതെയാണ് അൻസാറിനെ ചിത്ത വിളിച്ചുകൊണ്ടിരുന്നത്. അൻസാറിന് അവിടെ കണ്ണ് മിഴിച്ച് നിൽക്കാൻ മാത്രമേ കഴിഞ്ഞൊള്ളൂ. ഇത് കണ്ട് വന്നവരെല്ലാം പോയി.

ഇത് കഴിഞ്ഞ് സിദ്ദിക്ക് കർട്ടൻ അഴിക്കാൻ വേണ്ടി കയറി ഈ സമയത്താണ് അൻസാർ അടിക്കാൻ വരുന്നത്. എന്നാൽ സിദ്ദിക്കിത് കാണുന്നില്ല, പെട്ടന്നുണ്ടായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സിദ്ദിക്ക് കാണുന്നത് ലാലും അൻസാറും അടികൂടി നിലത്ത് കിടന്ന് ഉരുളുന്നതാണ്. സംഭവം സിദ്ദിക്ക് പറഞ്ഞതിൽ ദേഷ്യം വന്ന അൻസാർ സ്റ്റേജിൽ കിടന്നിരുന്ന എന്തോ എടുത്ത് എന്നെ അടിക്കാൻ വന്നതാണ്. എന്നാൽ അടിക്കുന്നതിന് തൊട്ട് മുമ്പ് ലാല് കേറിപിടിച്ച് പിന്നെ അവരു തമ്മിലായി. അപ്പോഴേക്കും എല്ലാവുരും വന്ന് രണ്ടു പേരെയും പിടിച്ചുമാറ്റി. ആ ഒരു സംഭവത്തിൽ പിന്നെയാണ് സിദ്ദിക്ക് ജീവിതത്തിൽ ആരെയും ചീത്ത പറയരുത് എന്ന രീതിയിലേക്ക് മാറിയത്.

അവിടെനിന്നും തിരിച്ച് കാലാഭവനിലെത്തുകയും പിന്നീട് അവിടെ നടന്നത് അൻസാറി​ന്റെ ഡ്രാമയായിരുന്നു. സിദ്ദിക്കിനെ കുറ്റക്കാരനാക്കി നടന്ന നാടകം. അന്ന് സിദ്ദിക്കി​ന്റെ കൂടെ നിന്നത് ലാല് മാത്രമായിരുന്നു. അങ്ങനെ അവിടെ ലാലിനെ പുറത്തിരുത്തി കൂട്ട വിചാരണ നടന്നു. ശേഷം നിദ്ദിക്കിനെ അകത്ത് വിളിക്കുകയും എന്ത് പറയുന്നു എന്ന അച്ഛ​ന്റെ ചേദ്യത്തിന് ഞാൻ നിർത്താണ്, ഇവരുടെ കൂടെ തുടരാൻ എനിക്ക് താൽപ്പര്യ മില്ല എന്നുള്ള ഉത്തരവും പറഞ്ഞ അവിടെ നിന്ന് ഇറങ്ങി. ഇതിനു ശേഷം സിദ്ദിക്ക് സ്റ്റേജ് പ്രോ​ഗ്രാം തന്നെ വേണ്ടാ എന്ന് വച്ചു. ഈ സമയത്തും സിദ്ദിക്കി​ന്റെ കൂടെ ഇറങ്ങി പോരാൻ നിന്ന ലാലിനെ കലാഭവനിൽനിൽക്കാൻ നിർബന്ധിച്ചതും ലാൽ തന്നെയാണ്.

അന്ന് സിദ്ദിക്കി​ന്റെ കലാഭവനിലെ ആ​ഗ്യാപ്പ് തീർക്കാൻ അശോകനെ ഇന്നത്തെ ഹരിശ്രി അശേകനെ കൊണ്ടു വരാൻ നിർദേശിച്ചതും സിദ്ദിക്ക് തന്നെയാണ്. പിന്നീടാണ് ലാലിനെ പുറത്താക്കി ജയറാമിനെ കലാഭവനിൽ എടുക്കുന്നത്. ആ കാലഘട്ടത്തിൽ അൻസാറുമായൊന്നും സിദ്ദിക്ക് സംസാരിക്കില്ലായിരുന്നു. എന്നാൽ കല്യാണം വിളിക്കാൻ എല്ലാം മറന്ന് അവരുടെ വീട്ടിൽ ചെന്നതും സംസാരിച്ചതും ലാൽ തന്നെയായിരുന്നു.

വളരെ കാലത്തിന് ശേഷം കൈരളി ടിവിയുടെ ജെ ബി ജം​ഗ്ഷൻ എന്ന പ്രോ​ഗ്രാമിലാണ് സിദ്ദിഖ് തന്റെ ഈ അനുഭവം വെളിപ്പെടുത്തിയത്.

റാംജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഈ കൂട്ടുകെട്ട് കിംഗ് ലയര്‍ പോലുള്ള ചില ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. എന്നാല്‍ ഇനി തങ്ങള്‍ ഒരിക്കലും ഒന്നിക്കില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍. നടനും നിര്‍മ്മാതാവും സംവിധായകനുമായ ലാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്‍റെ കാരണവും വ്യക്തമാക്കുന്നു.

ഞങ്ങൾ തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവർത്തിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യപ്പെട്ടു. രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദർ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.

പണ്ട് തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയിൽ മാത്രമായി മാറിയെന്നും ലാല്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close