
കൊച്ചി: തകരാറിലായ സൈൻ ബോർഡിനെ കുറിച്ചുള്ള പരിസരവാസിയുടെ പരാതി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിഹാരം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പരാതി പറഞ്ഞത്. നോർത്ത് പറവൂർ മുൻസിപ്പൽ കവലയിൽ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയിൽ വീഴുമെന്ന അവസ്ഥയിലാണെന്ന് നിഖിൽ കെ.എസ് എന്ന പരിസരവാസി മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തിൽ ബന്ധപ്പെട്ടെന്നും ഫോൺ വഴി വിളിച്ചു പറഞ്ഞിട്ടും മെയിൽ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖിൽ പരാതിയിൽ പറഞ്ഞിരുന്നു. ഫെയ്സ്ബുക്കിൽ പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടനടി നടപടി എടുക്കാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. 24 മണിക്കൂറിനകം ഉദ്യോഗസ്ഥർ അപടകവാസ്ഥയിൽ ഉണ്ടായിരുന്ന സൈൻബോർഡ് എടുത്ത് മാറ്റുകയും ചെയ്തു. പിന്നാലെ മന്ത്രി നേരിട്ട് കമന്റിന് മറുപടി നൽകുകയും ചെയ്തു. താങ്കളുടെ പരാതിയിൽ ഇടപെട്ടു, ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..