KERALANEWS

കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ

കൊച്ചി: സിംഗപ്പുർ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഈ മാസം 30 മുതൽ പുനരാരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടായിരിക്കും. രാത്രി 10.15 ന് സിംഗപ്പുരിൽ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും.

സിംഗപ്പുരിൽ നിന്ന് എത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഇവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനുണ്ട്. എട്ടാം ദിനം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ തുടരണം.

പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ അറിയിച്ചു.

അതേസമയം ഒമൈക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close