celebrityKERALANEWS

“അഭിമാനം, സന്തോഷം ” ; ഗോൾഡൻ വിസ സ്വീകരിച്ച് കെ എസ് ചിത്ര

പ്രശസ്ത ഗായിക കെ. എസ് ചിത്രയ്ക്ക് ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ഇമ്മിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരിയിൽ നിന്നാണ് ചിത്ര ഗോൾഡൻ വിസ ഏറ്റു വാങ്ങിയത്. ചിത്ര തന്നെയാണ് സന്തോഷം പങ്കുവെച്ച് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്ര കുറിപ്പിൽ വ്യക്തമാക്കി.

യുഎയുടെ ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറഞ്ഞു. ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് കെ എസ് ചിത്രയ്‍ക്ക് ആശംസകളുമായി എത്തുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായകിലെ ഗാനമാണ് ഏറ്റവും ഒടുവില്‍ കെ എസ് ചിത്രയുടേതായി ഏറ്റവും ഹിറ്റായത്. മലയാളത്തില്‍ മാലിക്കിലെ ഒരു ഗാനവും കെ എസ് ചിത്രയുടേതായി വൻ ഹിറ്റായി മാറിയിരുന്നു.

സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ‘ഗോൾഡൻ വീസ’ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. ഇതിന് പിന്നാലെ ടൊവിനോ തോമസ്, മീര ജാസ്മിൻ എന്നിവർക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു.നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വീസ അനുവദിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close