celebrityMUSICNEWSTrending

‘കാഴ്ച കിട്ടി എന്ന വാർത്ത ശരിയല്ല, പക്ഷെ’ ; വ്യജവാർത്തകൾക്ക് നേരെ പ്രതികരണവുമായി ഗായിക വൈക്കം വിജയലക്ഷ്മി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച കിട്ടി എന്നുള്ള വാർത്ത് പ്രചരിച്ചിരിന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഗായിക. വാർത്തകൾ കണ്ട് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്നും വിജയലക്ഷ്മി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ഒരു ഹ്രസ്വ വിഡിയോയിലൂടെയാണ് വിജയലക്ഷ്മി സത്യാവസ്ഥ തുറന്ന് പറഞ്ഞത്. ‘യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ച കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ. ആരോ തെറ്റിധാരണയുടെ പുറത്തായിരിക്കും എനിക്കു കാഴ്ച ലഭിച്ചുവെന്ന വാര്‍ത്ത കൊടുത്തത്. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിനു ശേഷം ഞാൻ തീർച്ചയായും വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരിക്കണം’, വൈക്കം വിജയലക്ഷ്മി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close