KERALANEWS

സർ സിപിയുടെ ചെറുമകൾ ഗാന്ധിഭവനിലെ പാട്ടിയമ്മ വിടവാങ്ങി

പത്തനാപുരം . ഗാന്ധിഭവനിലെ അന്തേവാസിയായിരുന്ന ‘പാട്ടിയമ്മ’ ആനന്ദവല്ലിയമ്മാൾ (91) വിടവാങ്ങി. ഇന്ന് രാവിലെഏഴ് മണിയോടെയായിരുന്നു അന്ത്യം.

12 വർഷമായി ഗാന്ധിഭവൻ അന്തേവാസിയായിരുന്ന ആനന്ദവല്ലിയമ്മാൾ കഴിഞ്ഞ ഒരുവർഷമായി പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പ്രത്യേക പരിചരണത്തിലും ചികിത്സയിലുമായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു.
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളാണ്. (സർ സി.പി.യുടെ ജ്യേഷ്ഠൻ ഗണപതി അയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും മകൾ ചെല്ലമ്മാളിന്റെയും സുന്ദരയ്യരുടെയും മകളാണ് പാട്ടിയമ്മ)
അവിവാഹിതയാണ്.

നാല് സഹോദരങ്ങൾ: സത്യസുബ്രഹ്മണ്യം, ഗണപതി പത്മനാഭൻ, ലക്ഷ്മീനാരായണൻ, മുത്തുലക്ഷ്മി. (മുത്തുലക്ഷ്മി ഒഴികെ മറ്റ് മൂന്ന് സഹോദരന്മാരും മരണപ്പെട്ടു. മുത്തുലക്ഷ്മി കൊല്ലത്ത് കുടുംബമായി താമസിക്കുന്നു).

പാട്ടിയമ്മയുടെ കുടുംബം മദ്രാസിൽ നിന്നും കൊല്ലത്തുവന്ന് വേരുറച്ചതാണ്. കൊല്ലത്ത് കുടുംബമായി കഴിയുന്ന ഏകസഹോദരിയുടെ സംരക്ഷണയിലായിരുന്നു പാട്ടിയമ്മ കഴിഞ്ഞത്. വാർദ്ധക്യ അവശതകളോടൊപ്പം ഹൃദ്രോഗവും ബാധിച്ചതോടെ കുട്ടികളെ പഠിപ്പിക്കാൻ കഴിയാതെയായി. സാമ്പത്തികപരാധീനതകളുള്ള സഹോദരിക്കും കുടുംബത്തിനും താൻ ഒരു ഭാരമായി മാറുമെന്ന് തോന്നിയപ്പോൾ ഗാന്ധിഭവനിലെത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close