KERALANEWS

ദേശീയ പതാക എങ്ങനെ ഉയർത്തണമെന്ന് അറിയാത്തവരാണ് ദേശീയതയെ കുറിച്ച് സംസാരിക്കുന്നത്: വി ശിവന്‍കുട്ടി

ദേശീയ പതാക എങ്ങനെ ഉയർത്തണമെന്ന് അറിയാത്തവരാണ് ദേശീയതയെ കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. സി.പി.എം ഓഫീസുകളിൽ ദേശീയ പതാക ഉയർത്തിയതിനെ വിമർശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ബി.ജെ.പി നേതാവ് ദേശീയ പതാക തല തിരിച്ചാണ് ഉയർത്തിയത്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയതാണ് ബി.ജെ.പിക്കാരുടെ പാരമ്പര്യമെന്നും അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയതയെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്നതാണ് സി.പി.എം ചരിത്രമെന്നും സുരേന്ദ്രന്‍ വിമർശിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണു ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്നു സി.പി.എമ്മിനു ബോധ്യം വന്നതെന്നും പറഞ്ഞിരുന്നു. സി.പി.എമ്മിന് വൈകി വിവേകം ഉദിച്ചതിൽ സന്തോഷമുണ്ട്. മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും പൂർണ ബോധ്യം വന്നിട്ടില്ല. ഇനി സി.പി.എം ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close