KERALAMoviesNEWS

സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും സംസ്ഥാന പുരസ്‌കാരം ; എം ജയചന്ദ്രനെ ആദരിച്ച് വി ശിവൻകുട്ടി ; അപൂർവ നേട്ടമെന്നും മന്ത്രി

മികച്ച സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും ഇത്തവണത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത് എം. ജയചന്ദ്രനാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പുരസ്കാരർഹനായത്. നേരത്തെ പലതവണ സംഗീത സംവിധാനത്തിന് ജയചന്ദ്രൻ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തിന് ഇതാദ്യമാണ്. അതുപോലെ സംഗീതസംവിധാനത്തിനും പശ്ചാത്തല സംവിധാനത്തിനും ഒരാൾ പുരസ്കാരജേതാവാകുന്നതും അപൂർവതയാണ്.

ഇപ്പോൾ ജയചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിക്കുന്നതിന്റെ ചിത്രങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ചിരിക്കുകയാണ്. രണ്ടു വിഭാ​ഗത്തിനും ഒരാൾക്ക് തന്നെ അവാർഡ് കിട്ടുന്നത് അപൂർവതയാണെന്ന് ശിവൻകുട്ടി പറഞ്ഞു. വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്ക് അപൂർവ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം,

‘സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും ഒരാൾക്ക് സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുക എന്നത് അപൂർവമാണ്. വർഷങ്ങളായി ഹൃദയബന്ധം പുലർത്തുന്ന വ്യക്തിക്കാണ് ഈ അപൂർവ ബഹുമതി ലഭിച്ചതെങ്കിൽ അതിൽപരം സന്തോഷം എന്തുണ്ട്. പുരസ്‌കാരജേതാവായ ശ്രീ.എം ജയചന്ദ്രനെ വീട്ടിലെത്തി കണ്ടു. ചെറുപ്പം മുതൽ ജയചന്ദ്രനെ അറിയാം. ഇനിയുമിനിയും മികച്ച പുരസ്‌കാരങ്ങൾ ജയചന്ദ്രനെ തേടിയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.’

ഗസലുകളുടെയും സൂഫി സം​ഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങൾ അനുഭവിപ്പിച്ച സം​ഗീത മികവ് എന്നാണ് ​ഗാനത്തിന് ജൂറി നൽകിയ വിലയിരുത്തൽ. പ്രണയവും സൂഫിസവും ആത്മീയതയും കലർന്ന ഈ സിനിമയുടെ കഥാപശ്ചാത്തലത്തിന് വേണ്ടി അനുയോജ്യമായ രീതിയിൽ സം​ഗീതം ഒരുക്കിയതിനാണ് പശ്ചാത്തല സം​ഗീതത്തിനും അവാർഡ് ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close