Breaking NewsKERALANEWSTop News

സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരുമായി 1707 പേർ; വാക്‌സിൻ സ്വീകരിക്കാത്തവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത് ; കണക്കുകൾ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരുമായി 1707 പേർ. എൽപി , യുപി, എച്ച് എസ് വിഭാഗങ്ങളിലായി 1606 പേർ. എൽപി , യുപി , എച്ച് എസ് വിഭാഗങ്ങളിലായി അനധ്യാപകർ 181 പേർ. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയാണ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്ത് വിട്ടത്. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു.

എല്ലാ അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുക്കണം. കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്തിയ പരിഗണ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വാക്‌സിൻ ടുക്കാൻ ആരോഗ്യപ്രശ്നം ഉള്ളവർ സർട്ടിഫിക്കറ്റ് നൽകണം. അല്ലെങ്കിൽ എല്ലാ ആഴ്ചയും ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധം.

തിരുവനന്തപുരം 110 , കൊല്ലം 90 ,പത്തനംതിട്ട 51 , ആലപ്പുഴ 89 , കോട്ടയം 74 , ഇടുക്കി 43 , എറണാകുളം 106 ,തൃശൂർ 124 , പാലക്കാട് 61 , മലപ്പുറം 201 , കോഴിക്കോട് 151 , കണ്ണൂർ 90 , കാസർഗോഡ് 36 , വയനാട് 29 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകൾ.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീനേഷൻ എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close