INDIANEWS

ഒളിച്ചിരുന്നത് കരിമ്പിൻ തോട്ടത്തിൽ ; ഭീതിപ്പെടുത്തിയ ആറ് ദിവസങ്ങൾക്ക് ശേഷം അവൻ കീഴടങ്ങി

കർണാടകയിലെ കവൽഗേരി ഗ്രാമം കഴിഞ്ഞ ആറു ദിവസമായി ഭീതിയിലായിരുന്നു. മറ്റൊന്നുമല്ല, ആറു ദിവസമായി കരിമ്പിൻ തോട്ടത്തിനുള്ളിൽ ഒരു പുള്ളിപ്പുലി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അതിനെ പിടികൂടാൻ സാധിച്ചത്. ഇതോടെയാണ് ഗ്രാമീണർക്ക് ആശ്വാസമായത്.

ഏതാനും തെരുവ് നായകളെയും പന്നികളെയുമാണ് അത് ഇതുവരെ വേട്ടയാടിയത്. മനുഷ്യരെ ഇതുവരെ ആക്രമിച്ചില്ല എങ്കിലും ആളുകൾ പരിഭ്രാന്തിയിലായി. സെപ്റ്റംബർ 15 മുതൽ ഗ്രാമത്തിന്റെ പല പ്രദേശങ്ങളിൽ പുലിയെ കണ്ടിട്ടുണ്ട്. പിന്നീട് ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തിൽ പുലി ഒളിച്ചിരിപ്പുണ്ട് എന്ന് അറിഞ്ഞു. സെപ്റ്റംബർ 20 മുതൽ കരിമ്പിൻ തോട്ടത്തിൽ ഉണ്ടായിരുന്നു.

ഇതേതുടർന്ന് ഫോറസ്റ്റ് ജീവനക്കാർ സ്ഥലത്തെത്തുകയും ജീവനോടെ പിടിക്കാൻ വേണ്ട കെണി ഒരുക്കുകയും ചെയ്തു. കെണിക്കുള്ളിൽ ഇറച്ചി വെച്ചു കാത്തിരുന്ന അവരുടെ പ്രതീക്ഷ പുലി തെറ്റിച്ചില്ല. കൃത്യമായി കൂട്ടിൽ വന്നു കയറി. ഇത് ഗ്രാമീണർക്കും ആശ്വാസം നൽകി.

4-5 വയസ് വരുന്ന ആൺ പുള്ളിപുലിയായിരുന്നു ഇതെന്ന് ജീവനക്കാർ പറഞ്ഞു. ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല എന്ന് പരിശോധനയിൽ മനസിലായിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു പുലിയെ കാട്ടിൽ വിടുന്നത് തീരുമാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close