INDIANEWSTrending

ഉറുദു,അറബിക് ഭാഷകൾ സംസാരിക്കണം, ഹിജാബ് ധരിച്ച് തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ ക്ലാസിൽ വരൂ, കോളേജ് അധികൃതരെ വെല്ലുവിളിച്ച് ആറ് പെൺകുട്ടികൾ; അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലിനെതിരെ ക്യാമ്പസ് ഫ്രണ്ടിന്റെ ഭീഷണി

മംഗളൂരു : ഉറുദു,അറബിക് ഭാഷകൾ സംസാരിക്കണം, ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂ പുതിയ തരം നിബന്ധനയുമായി കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികൾ. കോളേജിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കില്ലെന്നും, തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ വരൂവെന്നും പറഞ്ഞ് പരസ്യമായി ആറ് പെൺകുട്ടികളാണ് കോളേജ് അധികൃതരെ വെല്ലുവിളിക്കുന്നത്.

നേരത്തേ കോളേജിൽ ചേർന്ന യോഗത്തിൽ കോളേജ് നിയമങ്ങൾ പാലിക്കാൻ രക്ഷിതാക്കൾ സമ്മതിച്ചതാണ്. കോളേജിൽ അറുപതിലധികം മുസ്ലീം വിദ്യാർത്ഥിനികൾ പഠിക്കുന്നുണ്ട്. കോളേജിലെ മറ്റ് വിദ്യാർത്ഥിനികളാരും ഹിജാബ് ധരിക്കാറുമില്ലെന്ന് കോളേജ് പ്രിൻസിപ്പൽ രുദ്ര ഗൗഡ പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയാൽ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും കഴിഞ്ഞ മൂന്ന് ദിവസമായി ദിവസവും ഹിജാബ് ധരിച്ച് കോളേജിലെത്തുകയാണ് പെൺകുട്ടികൾ . ക്ലാസുകളിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും .

“ഞങ്ങൾക്ക് ഉറുദു, അറബിക്, ബെയറി ഭാഷകളിൽ സംസാരിക്കാൻ അനുവാദമില്ല. മറ്റ് പെൺകുട്ടികൾക്ക് തുളു, കൊങ്കണി, കന്നഡ ഭാഷകളിൽ സംസാരിക്കാൻ അനുമതി നൽകി എന്നാണ് ഈ വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതേ സമയം ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കരുതെന്ന് നിർദേശിച്ച പ്രിൻസിപ്പലിനെതിരെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എസ്ഡിപിഐയുടെയും അംഗങ്ങൾ ഭീഷണിയുമായി രംഗത്തെത്തി . ” ഈ ആറ് വിദ്യാർത്ഥിനികളെ ക്ലാസിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ, ഞങ്ങൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും,” ഉഡുപ്പി എസ്ഡിപിഐ പ്രസിഡന്റ് നസീർ അഹമ്മദ് ഭീഷണി മുഴക്കി .

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close