INDIANEWS

ആറാമതും വിവാഹത്തിനൊരുങ്ങി ഉത്തർപ്രദേശ് മുൻ മന്ത്രി; പരാതിയുമായി മൂന്നാം ഭാര്യ; കേസെടുത്ത് പൊലീസ്

ആഗ്ര : ആറാമതും വിവാഹത്തിനൊരുങ്ങിയ ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ രം​ഗത്ത്. യുപി മുൻമന്ത്രി ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിക്കെതിരെ ആഗ്ര മണ്ഡോല സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീർ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന വിവരം അറിഞ്ഞ് നഗ്മ, ഭർത്താവിന്റെ വീട്ടിലെത്തി. വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ ബഷീർ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയും മുത്തലാഖ് ചൊല്ലിയതായും നഗ്മ പറയുന്നു.

ഇതേത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. 2012 നവംബർ 11 നാണ് ചൗധരി ബഷീർ നഗ്മയെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന് നഗ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.പൊലീസിന്റെ സഹായം അഭ്യർത്ഥിച്ച് നഗ്മ സോഷ്യൽ മീഡിയയിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നഗ്മയ്ക്കും ചൗധരി ബഷീറിനും രണ്ട് മക്കളുണ്ട്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സർക്കാരിൽ മന്ത്രിയായിരുന്നു ചൗധരി ബഷീർ. പിന്നീട് ബിഎസ്പി വിട്ട് അദ്ദേഹം സമാജ് വാദി പാർട്ടിയിൽ ചേർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close