HEALTH

ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താം; ചെയ്യേണ്ടത് ഇതെല്ലാം…

പാൽ തിളപ്പിക്കുമ്പോൾ മീതെ പാലിന്റെ ഗുണങ്ങള്‍ എല്ലാമടങ്ങിയ പാട ഉയർന്നു വരുന്നതു കണ്ടിട്ടില്ലേ? അതുപോലെയാണ് മനുഷ്യചർമവും എന്നാണ് ആയുർവേദം പറയുന്നത്. രക്തത്തിൽ നിന്ന് ഉണ്ടാകുന്ന, രക്തത്തിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ ഏഴു പാളികളുള്ള പാടയാണ് ചർമം. അതുകൊണ്ടു തന്നെ രക്തത്തിന്റെ ശുദ്ധിയാണ് ചർമത്തിന്റെ ആരോഗ്യവും വൃത്തിയും.

ചർമം വൃത്തിയും ഭംഗിയുമുള്ളതാകണമെങ്കിൽ രക്തം ശുദ്ധമാകണം. പല രീതിയിൽ ശരീരത്തിൽ അടിയുന്ന വിഷാംശം രക്തത്തില്‍ കലരും. കൃത്യമായ വ്യായാമത്തിലൂടെയോ മറ്റു മാർഗത്തിലൂടെയോ ഈ വിഷാംശം പുറന്തള്ളിയില്ലെങ്കിൽ പാടുകളും കുരുക്കളുമായി ഇവ ചർമത്തിലെത്തും. ഭക്ഷണത്തിൽ എരിവും പുളിയും ഉപ്പും കൂടിയാൽ രക്തം കഫ പിത്ത ദോഷമുള്ളതാകും. പടവലം, കുമ്പളം, വെള്ളരി പോലെ ചവർപ്പുള്ള പച്ചക്കറികളും ഇലക്കറികളും പാവയ്ക്കയും രക്തശുദ്ധിക്കും ചർമത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ചർമം കാക്കാം പൂവ് പോലെ

ചർമത്തിന് സ്വാഭാവികമായി പുതുമ നിലനിർത്താനുള്ള കഴിവുണ്ട്. ഓരോ ഇരുപത്തെട്ടു ദിവസം കൂടുന്തോറും പഴയ ചർമം പോയി പുതിയ ചർമം ഉണ്ടായിക്കൊണ്ടിരിക്കും. നമ്മളത് അറിയാറില്ലെന്നു മാത്രം. സ്വാഭാവികമായുള്ള കൊളസ്ട്രോളും ലിപിഡുകളും സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം എന്നിവയുമാണ് ചർമത്തെ മൃദുവാക്കുന്നത്. ചർമം നന്നായിരിക്കാൻ ഈ സ്വാഭാവിക ഘടകങ്ങളുടെ അളവ് നില നിർത്തിയാൽ മതി. അതിനായി എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃത ഭക്ഷണരീതി പിന്തുടരണം.

ചർമം തിളങ്ങാൻ

വരണ്ടത്, എണ്ണമയമുള്ളത്, സാധാരണ എന്നിങ്ങനെ മൂന്ന് തരം ചർമങ്ങളാണുള്ളത്. ഏതുതരം ചർമമായാലും വൃത്തിയിലാണ് ആരോഗ്യം പ്രതിഫലിക്കുന്നതെന്ന് ഓർക്കുക.

എണ്ണമയമുള്ള ചർമക്കാർ തേനും നാരങ്ങാനീരും ചേർത്ത് ശരീരം വൃത്തിയാക്കിയാൽ അമിത എണ്ണമയം നീങ്ങി ചർമം സുന്ദരമാകും. ചെറുപയറുപൊടിയും പാൽപാടയും കലർത്തിയോ ചെറുപയറുപൊടി പാലിൽ കുറുക്കിയോ തേക്കുന്നതും ഗുണം ചെയ്യും.

പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് സാധാരണ ചർമമുള്ളവർക്ക് ശരീരം വൃത്തിയാക്കാം. ചർമത്തിലെ പാടുകളും മങ്ങലും അകറ്റാൻ ആവശ്യമെങ്കിൽ ആയുർവേദ ലേപങ്ങൾ ഉപയോഗിക്കാം. എണ്ണ പുരട്ടിയ ശേഷം ഏലാദിചൂർണം, ത്രിഫലചൂർണം, കുലത്ഥാദി ചൂർണം, മുഗ്ദചൂർണം എന്നിവയിലേതെങ്കിലും തേച്ച് കഴുകിക്കളയാം

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close