KERALANEWS

വായ അടയ്ക്കാൻ പറ്റാതെ പിഞ്ചുകുഞ്ഞ്; സമീപത്തെ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് നടുക്കുന്ന വിവരം; അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തുകണ്ട് ഞെട്ടി വീട്ടുകാർ

പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പരിഭ്രാന്തരായി വീട്ടുക്കാർ. കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് നടുക്കുന്ന വിവരം. പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങുകയായിരുന്നു. അപൂർവ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയുണ്ടായി .

കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീൻ സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഇസിന്റെ തൊണ്ടയിൽ ആണ് പിൻ കുടുങ്ങിയത്. കുഞ്ഞിന് 10 മാസം മാത്രമേ പ്രായമായിട്ടുള്ളൂ. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് പിൻ പുറത്തെടുത്തത്.കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് പിൻ വിഴുങ്ങിയത് . കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ പരിഭ്രാന്തരായ വീട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചു .

എന്നാൽ അവർക്ക് പിൻ നീക്കം ചെയ്യാൻ കഴിഞ്ഞില്ല . കുഞ്ഞിനു വായ അടയ്ക്കാൻ പറ്റുന്നില്ല. മാത്രമല്ല കരയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമുണ്ടായിരുന്നു. ശേഷം കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ചു.അനസ്തേഷ്യ നടത്തി ലാറിംഗോസ്കോപ്പിയിലൂടെ പിൻ പുറത്തെടുക്കുകയായിരുന്നു. പിന്നിന്റെ മുകൾ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നു. അതുക്കൊണ്ടായിരുന്നു വായ അടയ്ക്കാൻ കഴിയാതിരുന്നതെന്നു ഡോക്ടർമാർ വ്യക്തമാക്കി .

ഇഎൻടിക്കു പുറമെ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ ശ്രദ്ധിക്കുക.ഇങ്ങനെയുള്ള അപകടം ഒഴിവാക്കാം.

കുഞ്ഞുങ്ങൾക്ക് തിരിച്ചറിവാകുന്ന പ്രായം വരെ മാതാപിതാക്കൾ ധാരാളം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്.

ഒന്ന്…

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് സേഫ്റ്റി പിൻ, ബ്ലേഡ് പോലെ അപകടകരമായ വസ്തുക്കളൊന്നും തന്നെ കുഞ്ഞുങ്ങൾക്ക് കിട്ടത്തക്ക രീതിയിൽ അലക്ഷ്യമായി വീട്ടിനകത്തോ പരിസരത്തോ ഇടരുത് എന്നതാണ്. വീട്ടിൽ വരുന്ന സന്ദർശകരും ഈ ശ്രദ്ധ പുലർത്തുന്നുണ്ടോയെന്നത് വീട്ടുകാർ തന്നെ നിരീക്ഷിക്കേണ്ടതുമുണ്ട്.

രണ്ട്….

ഇത്തരം വസ്തുക്കൾക്കായി കുഞ്ഞുങ്ങൾ വാശി പിടിച്ചുകരയുമ്പോൾ ഇവ അപകടമുണ്ടാക്കുന്നതാണെന്ന തരത്തിൽ ഭയപ്പെടുത്തി തന്നെ വേണം അവയെ കുഞ്ഞുങ്ങളിൽ നിന്ന് മാറ്റിവയ്ക്കാൻ. വെറുതെ പിടിച്ചുമാറ്റി വയ്ക്കുമ്പോൾ അവയിലേക്ക് കുഞ്ഞുങ്ങൾക്ക് കൗതുകം കൂടാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ കണ്ണിൽ പെടാതെ ഇവ എത്തിപ്പിടിക്കാൻ കുഞ്ഞ് കൂടുതലായി ശ്രമിക്കുകയും ചെയ്‌തേക്കാം.

മൂന്ന്…

അസാധാരാണമായി കുഞ്ഞുങ്ങൾ കരയുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് കുഞ്ഞിനെ പരിശോധിക്കേണ്ടതുണ്ട്. കരച്ചിൽ നിർത്താത്തപക്ഷം ആശുപത്രിയിലെത്തിക്കുകയും വേണം.

നാല്…

ഒരു കാരണവശാലും കുഞ്ഞുങ്ങൾ കരയുമ്പോൾ സ്വയം ചികിത്സ നടത്താൻ ശ്രമിക്കരുത്. കുഞ്ഞുങ്ങൾ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ മുതുകിൽ തട്ടുക, തല കീഴാക്കി പിടിക്കുക തുടങ്ങിയ പ്രയോഗങ്ങൾക്കൊന്നും മുതിരാതിരിക്കുക. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.

അഞ്ച്…

കുഞ്ഞുങ്ങളെ ദീർഘസമയത്തേക്ക് ശ്രദ്ധയില്ലാതെ വിടരുത്. അവർ തനിച്ചിരുന്ന് കളിച്ചോളുമെന്ന് പറഞ്ഞാലും ഇടവിട്ട് അവരെ ശ്രദ്ധിക്കുകയും, അടുത്തുപോയി പരിശോധിക്കുകയും വേണം. പലവിധത്തിലുള്ള അപകടങ്ങളിലേക്കും കുഞ്ഞുങ്ങൾ എത്താം. അതിനാൽ തന്നെ എപ്പോഴും അവരിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മുതിർന്നവരുടെ അശ്രദ്ധ മൂലം കുഞ്ഞുങ്ങൾക്ക് ഒരുപകടവും സംഭവിക്കാതിരിക്കട്ടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close