INDIANEWSTop News

പന്ത്രണ്ടാം ക്ലാസ് പാസ്സായ പെൺകുട്ടികൾക്ക് സ്മാർട്ട്ഫോൺ ; ബിരുദധാരികളായ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്കൂട്ടി ; പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി

ലക്നൗ : ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരിച്ചാൽ പന്ത്രണ്ടാം ക്ലാസ് പാസ്സായ പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണും ബിരുദധാരികളായ പെൺകുട്ടികൾക്ക് ഇലക്ട്രോണിക് സ്കൂട്ടിയും നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാൻ പോകുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നാല്പത് ശതമാനം സ്ഥാനാർത്ഥികൾ സ്ത്രീകളായിരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഈ വാഗ്ദാനവും.

“ഇന്നലെ ഞാൻ ചില പെൺകുട്ടികളെ കണ്ടു. അവരുടെ പഠനത്തിനും അവരുടെ സുരക്ഷയ്ക്കും സ്മാർട്ട്ഫോണുകൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ പെൺകുട്ടികൾക്ക് സ്മാർട്ട്ഫോണുകളും ബിരുദദാരികളായ പെൺകുട്ടികൾക്ക് ഇലക്ട്രോണിക് സ്കൂട്ടികളും അധികാരത്തിലെത്തിയാൽ നൽകാമെന്ന് മാനിഫെസ്റ്റോ കമ്മിറ്റിയുടെ സമ്മതത്തോടെ യുപി കോൺഗ്രസ് തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. “പ്രിയങ്ക ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ നീതി, മാറ്റം, ഐക്യം എന്നിവ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയെയും ശാക്തീകരിക്കാനും അവരുടെ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെ ജാതിയും മതവുമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തടയുക എന്നതുമാണ് ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close