NEWSTECH

ഷവോമിയുടെ പുത്തൻ സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തും; മുമ്പുള്ളതിനെ കടത്തിവെട്ടുന്ന മികച്ച ഫീച്ചറുകളെന്ന് കമ്പനി; കൂടുതൽ അറിയാം

ഷവോമിയുടെ പുത്തൻ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ഷവോമിയുടെ റെഡ്മി നോട്ട് 11 സീരിയസ്സുകളാണ് പുതുതായി ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്നത്. പുറത്തു വരുന്ന വുവരങ്ങൽ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ ഒക്ടോബര്‍ 28ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുമ്പുള്ളതിനേക്കാൾ മികച്ച ഫീച്ചറുകളോടെ ആണ് റെഡ്മി നോട്ട് 11 സീരിയസ്സുകൾ പുറത്തിറങ്ങുന്നത്. ഷവോമിയുടെ Redmi Note 11, Note 11 Pro കൂടാതെ റെഡ്മി നോട്ട് 11 Pro+ എന്നി സ്മാര്‍ട്ട് ഫോണുകളും ഈ മാസം വിപണിയില്‍ എത്തുന്നുണ്ട്. ഈ സീരിയസ്സുകള്‍ 6 ജിബിയുടെ റാം വേരിയന്റുകളിലും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിലും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,000mAh ന്റെ ബാറ്ററി ലൈഫില്‍ വരെ ഇത് പുറത്തിറങ്ങുവാന്‍ സാധ്യത ഉണ്ട് .

Redmi Note 11 Pro 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ 120Hz OLED ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങുവാന്‍ ആണ് ഏറെ സാധ്യത .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണ്‍ MediaTek Dimensity 920 പ്രോസ്സസറുകളില്‍ വരെ എത്തുവാന്‍ സാധ്യതയുണ്ട് .അതുപോലെ തന്നെ 120W ഫാസ്റ്റ് ചാര്‍ജിങ്ങില്‍ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close