KERALANEWS

അച്ഛൻ ചാർലിക്കൊപ്പം പാമ്പ് പിടുത്തം കാണാൻ പോയപ്പോൾ തുടങ്ങിയ കൗതുകം ആഷിലിക്ക് നേടികൊടുക്കുന്നത് വിലമതിക്കാൻ ആകാത്ത അം​ഗീകാരം; പാമ്പ് പിടുത്തത്തിൽ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യവനിത; പ്രതിഫലം സ്വീകരിക്കാതെയുള്ള സേവനവുമായൊരു കൊച്ചുമിടുക്കി

അടൂർ : പാമ്പ് പിടുത്തത്തിൽ ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യവനിത എന്ന അംഗീകാരവും ഇനി അടൂർ മണക്കാല ആലുവിള പുത്തൻവീട്ടിൽ ആഷിലിക്ക്.. അച്ഛൻ ചാർലിക്കൊപ്പം പാമ്പ് പിടുത്തം കാണാൻ പോയപ്പോൾ തുടങ്ങിയ കൗതുകമാണ് ഈ അംഗീകാരത്തിൽ എത്തിച്ചത്. അച്ഛനും മകളും ഇപ്പോൾ ഒന്നിച്ചു പാമ്പുപിടുത്തത്തിൽ സജീവമാകുകയാണ്. കഴിഞ്ഞ മാർച്ചിൽ വനം വകുപ്പിന്റെ പരിശീലനത്തെ തുടർന്ന് ലൈസൻസ് ലഭിച്ചതിനു ശേഷം അണലി, മൂർഖൻ, ശംഖുവരയൻ തുടങ്ങി വിഷമുള്ളതും ഇല്ലാത്തതുമായ മുപ്പതോളം പാമ്പുകളെ ആഷിലി പിടിച്ചു കഴിഞ്ഞു.

ലൈസൻസ് കിട്ടുന്നതിന് മുൻപും ഇവർ നിരവധി പാമ്പുകളെ പിടികൂടി വനപാലകരെ ഏല്പിച്ചിട്ടുണ്ട്. അച്ഛനൊപ്പം പാമ്പുകളെ പിടികൂടാൻ പോയി തുടങ്ങിയ ഈ പത്തൊമ്പതുകാരി വിഷമില്ലാത്ത പാമ്പുകളെയാണ് ആദ്യം പിടികൂടിയത്. പരിശീലന സമയത്ത്‌ ലഭിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ പാമ്പിനെ പിടികൂടുന്നത്. പ്രതിഫലം സ്വീകരിക്കാതെയുള്ള ഈ സേവനം തുടർന്നും മുന്നോട്ട് കൊണ്ട് പോവാനാണ് ഇരുവരുടെയും തീരുമാനം.പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജിൽ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ് ആഷിലി. ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ സർപ്പ ആപ്പ് വഴി കേരത്തിലെ പാമ്പ് പിടുത്തകാരുടെ വിവരവും സേവനവും ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close