KERALANEWS

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച്‌ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കൊച്ചു മിടുക്കി; ഒരുകാലത്ത് ആളുകൾ ആഘോഷമാക്കിയ ദേവു ചന്ദനയുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്….

ആലപ്പുഴ ∙ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച്‌ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദേവു ചന്ദനയുടെ (10) ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല.തലച്ചോറിനെ ബാധിച്ച ഗുരുതര അസുഖത്തെത്തുടർന്ന് ഒരു വർഷത്തിലധികമായി ആശുപത്രിയിൽ കഴിയുകയാണ് ദേവു.നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന കുട്ടി ഇപ്പോൾ അടൂരിലെ ജനറൽ ആശുപത്രിയിലാണ്.

കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചത്. അപസ്മാരം ബാധിച്ച് അർധബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിലായി. ഫെബ്രൈൽ ഇൻഫെക്‌ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രോം എന്ന രോഗമാണെന്ന് കുട്ടിക്കെന്ന് ഏറെനാളത്തെ പരിശോധനകളിലൂടെ സ്ഥിരീകരിച്ചെങ്കിലും ഒരുവർഷം കഴിഞ്ഞിട്ടും ചികിത്സ ഫലം കണ്ടിട്ടില്ല.‘ശരീരഭാരം കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്നെല്ലാം മാറി ഇപ്പോൾ വാർഡിലാണ്. ഓർമ തിരിച്ചുകിട്ടാനൊക്കെ ബുദ്ധിമുട്ടാണെന്നാണു ഡോക്ടർമാർ പറയുന്നത്. എങ്കിലും അവളുടെ അസുഖം ഭേദമാകുമെന്നു തന്നെയാണു പ്രതീക്ഷ’ – അമ്മ രജിത പറഞ്ഞു.

ഇതിനിടെ പെയിന്റിങ് തൊഴിലാളിയായിരുന്ന ചന്ദ്രബാബു മകളുടെ അവസ്ഥയിൽ മനംനൊന്ത് എസ്എടി ആശുപത്രിക്കു സമീപം ജീവനൊടുക്കിയിരുന്നു.കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് കുട്ടിയുടെ ചികിത്സയുടെ ചെലവ് താങ്ങാൻ സാധിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവാക്കിയത്.

നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ചന്ദനയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ 2019 മെയിൽ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും ചന്ദന പങ്കെടുത്തു. നൂറനാട് സി ബി എം എച്ച്‌ എസ് എസ് സ്‌കൂൾ വിദ്യാർഥിനിയാണ് ഒമ്പതു വയസ്സുകാരിയായ ചന്ദന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close