NEWSTECHTop NewsWORLD

കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം: അടിമുടി മാറ്റത്തോടെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങൾ

സാമൂഹ്യ മാധ്യമങ്ങൾ ഇനി പുത്തൻ രൂപത്തിൽ ഉപയോക്താക്കൾക്ക് മുൻപിൽ എത്തിച്ചേരും. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് സാമൂഹ്യ മാധ്യമങ്ങളുടെ വരവ്. ഗൂഗിളിൻ്റെ പ്രധാന സർവീസുകളായ ഗൂഗിൾ സേർച്ച്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുൾപ്പടെയുള്ള കൂടുതൽ സുരക്ഷാസൗകര്യങ്ങൾ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ലഭ്യമാക്കും. നിലവിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആയിരുന്നു ഇവ.അതുപോലെതന്നെ പുതിയ ഫീച്ചറുകൾ പ്രകാരം കുട്ടിയുടെ ചിത്രം ഇൻറർനെറ്റിൽ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടുകയും ചെയ്യാം.അതോടൊപ്പം തന്നെ കുട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ സൂക്ഷിക്കില്ല.

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഇനി മുതൽ 18 വയസ്സിൽ താഴെയുള്ളവർക്ക് അ വീഡിയോ പോസ്റ്റ് ചെയ്യാൻ കഴിയില്ല. അതുപോലെതന്നെ ഓട്ടോ പ്ലേ ഓപ്ഷനും ഓഫാക്കും. പക്ഷേ വളരെ വ്യത്യസ്തമായ രീതിയിലുള്ള പരിഷ്കാരങ്ങൾ യൂട്യൂബിൽ വന്നിട്ടുണ്ട്. ഉറങ്ങാൻ സമയമാകുമ്പോൾ സ്വയം ഓർമ്മിപ്പിക്കുന്നത് മുതൽ ഇൻറർനെറ്റ് ഉപയോഗം നിയന്ത്രിക്കാനും അനുചിതമായ പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനുള്ള സൗകര്യങ്ങളാണ് വന്നിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ ലിമിറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചറിൽ ഇനി മുതൽ ഒരു പോസ്റ്റിനു താഴെ ഫോളോ ചെയ്യുന്നവർക്ക് മാത്രമേ കമന്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. അതുപോലെ തന്നെ ഹിഡൻ വേഡ്സ് എന്ന ഫീച്ചർ ഉപയോഗിച്ച് മോശം പ്രയോഗങ്ങൾ കണ്ടെത്തി മുന്നറിയിപ്പു നൽകുകയും പോസ്റ്റിൽ നിന്ന് അദൃശ്യമാക്കുകയും ചെയ്യാം. അതുപോലെതന്നെ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഹാഷ്ടാഗുകൾ ഇമോജികൾ തുടങ്ങിയവ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന സംവിധാനം മെച്ചപ്പെടുത്തി.

വാട്ട്സ്ആപ്പിൽ ആകർഷകമായ 217 ഇമോജികൾ ലഭ്യമാകും.താടിയുള്ളവരെയും വ്യത്യസ്ത ഹെയർസ്റ്റൈലുകൾ ഉള്ളവരെയും ഉൾപ്പെടുത്തിയാണ് ഇമോജികൾ പ്രത്യക്ഷപ്പെടുക. അതുപോലെതന്നെ വാട്സ്ആപ്പ് വെബ് വേർഷനിൽ ലഭ്യമല്ലാതിരുന്ന ഇമേജ് എഡിറ്റർ ഉൾപ്പെടുത്തി. ഇനി മുതൽ ചിത്രങ്ങൾക്കൊപ്പം ഫിൽറ്ററുകൾ , ഇമോജികൾ , സ്റ്റിക്കറുകൾ തുടങ്ങിയവയും ലഭ്യമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close