KERALANEWS

മുഖം മൂടിയതും വിദ്യാർത്ഥികളെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്; മുഖാവരണ വിവാദത്തെക്കുറിച്ച്‌ ഫേസ്ബുക്ക് കുറിപ്പുമായി സാമൂഹ്യപ്രവർത്തകൻ അഡ്വ. ഷുക്കൂർ രംഗത്ത്

കാസർ​ഗോഡ്: സംസ്ഥാനത്ത് പ്ലസ്ടു വിജയവുമായി ബന്ധപ്പെട്ട് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളുടെ ഫോട്ടോ വെച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. കാസർ​ഗോഡ് അൽ ബനാത്ത് ചെറുവാടി വിദ്യാലയം പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുഖം മൂടിയതും വിദ്യാർത്ഥികളെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.നിരവധിപേർ ഇതിനെതിരെ പോസ്റ്ററുമായി രം​ഗത്തെത്തിയിരുന്നു. മുഖാവരണ വിവാദത്തെക്കുറിച്ച്‌ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഡ്വ. ഷുക്കൂർ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം….

‘പെൺമക്കളുടെ മുഖം പോലും റദ്ദു ചെയ്യുന്ന കണ്ടീഷനിംഗാണ് നമുക്കിടയിൽ വ്യാപകമായി നടക്കുന്നതി. മുഖമില്ലാത്ത ഈ മനുഷ്യർ വെറും അക്കങ്ങളോ അക്ഷരങ്ങളോ മാത്രമല്ലെന്നും അവർക്കു മനുഷ്യരെന്ന നിലയിൽ എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാണ് നാം തിരിച്ചറിയുക’ -അഡ്വ. ഷുക്കൂർ ചോദിക്കുന്നു.

‘മുഖം മൂടിയിട്ട് വ്യക്തിത്വം റദ്ദു ചെയ്യുന്ന വസ്ത്രധാരണത്തെ വസ്ത്ര സ്വാതന്ത്ര്യമായി കൂട്ടി കെട്ടുന്ന പുരോഗമന വാദികളൊക്കെ ആത്മ പരിശോധന നടത്തുന്നതു നല്ലതാണ്. ബുർക്കയും പർദ്ദയും ഹിജാബും നിഖാബും തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ നമുക്കു അനുഭവം കൊണ്ടറിയാം.

അതുകൊണ്ടു മുഖം മൂടുന്ന വസ്ത്രരീതിക്കെതിരെ പറയുന്നതിനെ പർദ്ദക്കും ഹിജാബിനും എതിരെയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം നിഖാബ് ( മുഖം മൂടി) വാദം നിങ്ങൾക്ക് തന്നെ ബോധ്യപ്പെടുന്നില്ല എന്നതിന്റെ അടയാളമാണ്. മുഖം, ഒരു മനുഷ്യന്റെ തിരിച്ചറിയാനുള്ള ഭാഗമാണ്. മുഖം മൂടി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് വളർച്ച വന്ന ഒരു സമൂഹത്തിന്റെ അടയാളമല്ല’

‘മുഖം മൂടുന്ന വസ്ത്രം , വസ്ത്ര ധാരണ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുത്തി , ബിക്കിനി വാദം ഉന്നയിച്ചു മറു വാദം പറയുന്നത് ദുർബലമായ അവസ്ഥയാണ് സഹോദരങ്ങളെ .., മുഖം തുറന്നു നമ്മുടെ മക്കൾ ലോകം കാണട്ടെ , നമ്മുടെ മക്കളെ ലോകവും കാണട്ടെ’ എന്ന് പറഞ്ഞാണ് അഡ്വ. ഷുക്കൂർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close