KERALANEWS

സോളാർ കേസ് ; പരാതി നിലനിൽക്കുമെന്ന് സിബിഐ

തിരുവനന്തപുരം : സോളാർ ലൈംഗിക പീഡന കേസിൽ പ്രഥമ ദൃഷ്ട്യാ പരാതി നിലനിൽക്കുമെന്ന് സിബിഐ. ബിജെപി-കോൺഗ്രസ്‌ നേതാക്കൾക്കെതിരെയാണ് പരാതി ലഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ നിരയാണുള്ളത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പിയുടെ കൈയിൽ നിന്നും അധികം വൈകാതെ രേഖകൾ വാങ്ങും.

ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് കഴിഞ്ഞ ജനുവരി 24 നാണ് സർക്കാർ സിബിഐക്ക് കൈമാറിയത്. സിബിഐ നിയമോപദേശങ്ങൾ തേടിയ ശേഷം അത് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് രണ്ട് എഫ്ഐആർ മാത്രമേ ചെയ്തിരുന്നുള്ളു. സിബിഐ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് ക്ലിഫ് ഹൌസിൽ വച്ച് ഉമ്മൻ ചാണ്ടിയും, അടൂർ പ്രകാശ്, എ. പി അനിൽകുമാർ എന്നിവർ മന്ത്രിയായിരിക്കെ പീഡിപ്പിച്ചു എന്നുമാണ് പരാതി. കെ. സി. വേണുഗോപാലിനും ഹൈബി ഈഡനുമെതിരെയും പീഡന പരാതി ഉണ്ട്. അന്ന് യുഡിഎഫ് എംഎൽഎ ആയ പി. അബ്ദുല്ലകുട്ടി മാസ്കറ്റിൽ വെച്ച് പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്. മുൻപ് കന്റോൻമെന്റ് പോലീസ് പരാതി എടുക്കുകയും മജിസ്‌ട്രേറ്റിനു ഇര രഹസ്യ മൊഴി കൊടുക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രതികൾ കുറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close