KERALANEWS

സോമിച്ചനെ മർദ്ദിച്ചത് കടം നൽകിയ പണം തിരികെ ചോദിച്ചതോടെ; ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പണിയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി: യുവാവിനെ ക്രൂരമായി മർദിച്ച്, വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് കടം നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്ന്. സംഭവത്തിൽ കട്ടപ്പന സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുപതേക്കർ ചോതറക്കുന്നേൽ ബിജോ(40), ബിനോ(42) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയായ കരിയിലക്കുളം സോമിച്ചനാണ് മർദ്ദനം ഏറ്റത്.

കടം നൽകിയ പണം തിരികെ വാങ്ങാനായി കട്ടപ്പനയിൽ എത്തിയതായിരുന്നു സോമിച്ചൻ. സഹോദരൻമാരായ ഇരുപതേക്കർ ചോതറ കുന്നേൽ ബിജോ, ബിനോ എന്നിവർ ചേർന്ന്, സോമിച്ചനെ ക്രൂരമായി മർദ്ദിയ്ക്കുകയായിരുന്നു. സെപ്റ്റംബർ 28 നാണ് കേസിനാസ്പദമായ സംഭവം.

സഹോദരൻമാരുടെ അമ്മയ്ക്, കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയപ്പോൾ മർദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്. അവശനായ കിടക്കുന്ന സോമിച്ചന്റെ കഴുത്തിൽ ചവുട്ടി പിടിച്ച് വടികൊണ്ട് മർദ്ദിക്കുന്ന വിഡിയോ ചിത്രീകരിച്ച് പ്രതികൾ, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുകയും ചെയ്തു. സംഭവത്തിലെ ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി ജോയലിനെ പിടികൂടാനുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close