KERALANEWS

നഗ്നനാക്കി മർദ്ദിച്ചതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കി മകനും മരുമകളും; കളക്ട്രേറ്റ് പടിക്കൽ വയോധികന്റെ കുത്തിയിരുപ്പ് സമരം

പത്തനംതിട്ട: സ്വത്ത് തർക്കത്തിന്റെ പേരിൽ മകനും മരുമകളും നഗ്നനാക്കി മർദ്ദിച്ചതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി വയോധികന്റെ കുത്തിയിരുപ്പ് സമരം. തനിക്ക് നേരെ ചുമത്തിയ കള്ളക്കേസുകൾ ഒഴിവാക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദാണ്‌(71) തിങ്കളാഴ്ച രാവിലെ കളക്ടറേറ്റ് പടിക്കൽ കുത്തിയിരുന്നത്.

തന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തു മകനും മരുമകളും വ്യാജരേഖകൾ ചമച്ച് കൈക്കലാക്കിയതായാണ് റഷീദിന്റെ പരാതി. ഏറെനാളായി ഇതുസംബന്ധിച്ച് തർക്കങ്ങളുണ്ട്. അടൂർ ആർ.ഡി.ഒ. പ്രശ്നത്തിൽ തീർപ്പുണ്ടാക്കി റഷീദിനെ വീട്ടിൽ താമസിപ്പിച്ചിരുന്നു. പിന്നീടും വഴക്ക് തുടർന്നു. റഷീദിനെ അനാഥാലയത്തിലേക്ക് മാറ്റാൻ മകനും മരുമകളും ശ്രമിച്ചതായും പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞമാസം ഇരുവരും ബന്ധുവും ചേർന്ന് റഷീദിനെ നഗ്നനാക്കി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദിച്ച മൂന്നുപേരേയും പോലീസ് അറസ്റ്റും ചെയ്തിരുന്നു. തുടർന്ന് റഷീദിന് അയൽവാസികളാണ് ഭക്ഷണം നൽകുന്നത്.

കഴിഞ്ഞദിവസം മരുമകൾ കൊടുത്ത പരാതിയിൽ പോലീസ് റഷീദിനെതിരേയും കേസെടുത്തു. ഇത് കള്ളപ്പരാതിയാണെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പോലീസിന് ലഭിച്ച വിവരവും ഇതുതന്നെയാണെന്നറിയുന്നു.

ടി.കെ.റോഡിൽ കളക്ടറേറ്റിനുമുന്നിലിരുന്ന റഷീദിനെ ഉച്ചയോടെ പോലീസെത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്തദിവസംതന്നെ പ്രശ്നം കളക്ടറുടെ ശ്രദ്ധയിലെത്തിക്കുമെന്നും പരിഹാരമുണ്ടാക്കാമെന്നും പേലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. കാപ്പിയും ആഹാരവും വാങ്ങിനൽകിയാണ് പത്തനംതിട്ട പോലീസ് റഷീദിനെ വീട്ടിൽക്കൊണ്ടുവിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close