
കൊരട്ടി: മദ്യലഹരിയിൽ പിതാവിനെ ക്രൂരമായി മർദിക്കുകയും ടോർച്ച് കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. ചിറങ്ങര കളപ്പറമ്പിൽ ജോയിയെ (42) ആണ് എസ്എച്ച്ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ചെവിക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായ പിതാവ് വർഗീസ് (76) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തടയാനെത്തിയ അമ്മയെയും ഇയാൾ മർദിച്ചുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴം പുലർച്ചെ ഒന്നിനാണ് സംഭവമുണ്ടായത്. മദ്യപിച്ച ശേഷം വീട്ടിലെത്തി ജോയ് വഴക്കുണ്ടാക്കുന്നതു പതിവായതോടെ മകനെതിരെ പിതാവ് കൊരട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മർദനത്തിനു കാരണമായത്. ടോർച്ച് കൊണ്ട് അടിച്ച ശേഷം, നിലത്തു വീണ വർഗീസിന്റെ മുകളിൽ കയറി ഇരുന്നെന്നും ചവിട്ടിയെന്നും പൊലീസ് പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്