NEWSWORLD

സൗദിയിൽ സ്‌കൂളുകളിലും സ്വദേശിവത്‌ക്കരണം ആരംഭിച്ചു

റിയാദ്: സൗദിയിൽ സ്വകാര്യ, ഇന്റർ നാഷണൽ സ്കൂളുകളിലെ ജോലികൾ സ്വദേശിവല്ക്കരിക്കുന്നതിന്റെ ആദ്യ ഘട്ടം തുടങ്ങി. സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

റിയാദ്: രാജ്യത്തെ സ്കൂളുകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നു. വിവിധ ഘട്ടങ്ങളായാണ് സ്വദേശിവല്ക്കരണം നടപ്പാക്കുന്നത്. ഇന്റർനാഷണൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ അറബി, ദേശീയ ഐഡന്റിറ്റി, ഇസ്ലാമിക പഠനങ്ങൾ, സാമൂഹ്യശാസ്ത്രം, കലാ വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം എന്നിവയിലാണ് സ്വദേശിവല്ക്കരണം നടപ്പാക്കുക. സ്വകാര്യ സ്കൂളുകളിൽ ഗണിതം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും സൗദിവല്ക്കരണ നിരക്ക് വർദ്ധിപ്പിക്കും.

നടപടിക്രമ മാനുവലിൽ സൂചിപ്പിച്ച പ്രകാരം സ്വദേശിവത്കരണ അനുപാതം സ്കൂൾ മാനേജ്മെന്റുകൾ പാലിക്കണം. നിയമിക്കുന്നവർക്ക് സോഷ്യൽ ഇന്ഷുറന്സിൽ രജിസ്റ്റർ ചെയ്ത പ്രതിമാസ വേതനം നല്കണം. തീരുമാനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ബിരുദമോ അതിന് തുല്യമോ ഉള്ളവർക്ക് വേതനം 5000 സൗദി റിയാലിൽ കുറയരുത്. കുറഞ്ഞ വേതനം ലഭിക്കുന്നവരെ സ്വദേശിവല്ക്കരണ അനുപാതത്തിൽ കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വരുന്ന മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ 28,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി വിവിധ വിഷയങ്ങളിൽ നിശ്ചിത ശതമാനം ജോലികൾ സ്വദേശിവല്ക്കരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില് മന്ത്രിതല തീരുമാനം കഴിഞ്ഞ മെയ് ഏഴിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്രാജ്ഹി പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close