KERALANEWS

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെ വിമർശിച്ച് സ്പീക്കറും പ്രതിപക്ഷ നേതാവും ; പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക്ക് ജിഹാദ്’ എന്ന പരാമർശത്തിനെതിരെ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുൾപ്പെടെ നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോൾ സ്പീക്കറും പ്രതിപക്ഷ നേതാവും ഉൾപ്പടെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.

വിഷം വമിപ്പിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നതെന്നും വിവേകശൂന്യമായ കാര്യങ്ങളാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്നതെന്നും സ്‌പീക്കർ എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു. വാർത്തകൾ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.

ഇത് സംഘപരിവാർ അജണ്ടയാണെന്നും മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ചിലർ മനപൂർവം കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച അദ്ദേഹം രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിർദേശിച്ചു .

ഇതേ സമയം ബിഷപ്പിനെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത് വന്നു. സത്യങ്ങൾ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവർ മനസിലാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close