INDIANEWS

കർശന നിയന്ദ്രണങ്ങളുമായി കേന്ദ്രം; ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും നിർബന്ധം

ന്യൂഡൽഹി: ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും ആവശ്യമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുത്, മേഖലകൾ തിരിച്ച് ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ഡ്രോണുകൾ വാടകയ്‌ക്ക് നൽകുമ്പോഴും ഈ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഡ്രോൺ ഇറക്കുമതിയ്‌ക്കും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. രാജ്യത്ത് നിർമ്മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡ്രോൺ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ഇതിനായുള്ള തുക കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close