KERALANEWS

മോൻസൺ മാവുങ്കൽ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം; ​ സ്പർജൻകുമാർ നേതൃത്വം നൽകും; മേൽനോട്ടം ശ്രീജിത്ത്

തിരുവനന്തപുരം : പുരാവസ്തുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ഡി.ജി.പി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം.ജെ. സോജൻ, കോഴിക്കോട് വിജിലൻസ് എസ്.പി പി.സി. സജീവൻ, ഗുരുവായൂർ ഡിവൈ.എസ്.പി കെ.ജി.സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം.കെ.മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close