
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പൂട്ടു വീണു തുടങ്ങി. വ്യാജപ്രചാരണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ വെബ്സൈറ്റുകളെയും യൂട്യൂബ് ചാനലുകളെയും പൂട്ടിക്കുട്ടിമെന്ന നിലപാട് എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയ്ക്കെതിരെ വ്യാജ വാർത്തകളും ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രചരിപ്പിച്ചിരുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രി മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഡിസംബറിലായിരുന്നു കേന്ദ്രസർക്കാർ പാകിസ്താൻ പ്രൊപ്പഗണ്ട പ്രചരിപ്പിച്ച വെബ് ചാനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചത്. രാജ്യത്തിനെതിരെ ഇത്തരം പ്രവർത്തികൾ ഉണ്ടായാൽ അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഇതിനായി ഉപയോഗിക്കുന്ന ചാനലുകൾ പിന്നീടുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വീണ്ടും മുന്നറിയിപ്പ് നൽകി.
കശ്മീർ, ഇന്ത്യൻ ആർമി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ, രാമക്ഷേത്രം, വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്ത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തിയ ചാനലുകൾക്കെതിരയാണ് ഇതിനോടകം നടപടിയെടുത്തതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ ചിലത് നയാ പാകിസ്താൻ ഗ്രൂപ്പ് എന്ന സംഘടന നടത്തുന്നതായിരുന്നു. 3.5 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് ഈ ചാനലിന് ഉണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..