Breaking NewsINDIANEWS

ഗോമൂത്രത്തിൽ ഗംഗാദേവിയും ചാണകത്തിൽ ലക്ഷ്മീദേവിയും; വീടുകളിൽ തളിച്ചാലുണ്ടാകുന്ന ​ഗുണങ്ങൾ നിരത്തി ഉത്തർപ്രദേശ് മന്ത്രി

ലഖ്‌നൗ: വീടുകളിൽ ഗോമൂത്രം തളിക്കുന്നത് വിഘ്‌നങ്ങൾ നീക്കാൻ അത്യുത്തമമെന്ന് ഉത്തർപ്രദേശ് മന്ത്രി. സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ്ങാണ് ​ഗോമൂത്രത്തിന്റെ അത്ഭുത സിദ്ധിയെ കുറിച്ച് പറയുന്നത്. ഫത്തേപുരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ധരംപാൽ സിങ്ങിന്റെ വിചിത്ര പ്രസ്താവന. തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടിയ ധരംപാൽ സിങ് അധ്യാപകനായും കർഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഗോമൂത്രത്തിൽ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും അത് തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്‌നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ചാണകത്തിൽ ലക്ഷ്മീദേവി വസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗോസംരക്ഷണത്തിനായി സംസ്ഥാനത്ത് നിർമിച്ച രക്ഷാകേന്ദ്രങ്ങളിൽ പശുക്കൾ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന്, പശുസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനായി സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും താമസിയാതെ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

ബാന്ദയിലേക്ക് തിരിക്കുന്നതിന് മുമ്പ് പാർട്ടി ഭാരവാഹികളും എംഎൽഎമാരുമായി ധരംപാൽ സിങ് ചർച്ച നടത്തി. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഗോസംരക്ഷണകേന്ദ്രങ്ങളുടെ വികസനത്തിനുള്ള നിർദേശങ്ങൾ നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close