NEWSWORLD

ജനപ്രീതിയിൽ റെക്കോർഡ് സൃഷ്ടിച്ച സ്ക്വിഡ് ഗെയിം കോസ്റ്റ്യൂമുകൾക്ക് ആവശ്യക്കാരേറെ; ഉയർന്ന വില നൽകിയും ഇവ സ്വന്തമാക്കാൻ ആരാധകർ തയാർ

നെറ്റ്ഫ്ലിക്സ് സീരീസുകളിൽ ജനപ്രീതിയിൽ റെക്കോർഡ് സൃഷ്ടിച്ച ദക്ഷിണ കൊറിയൻ പരമ്പരയാണ് സ്ക്വിഡ് ഗെയിം. സ്ക്വിഡ് ഗെയിം കോസ്റ്റ്യൂമുക്കൾക്ക് ഉപഭോക്താക്കൾ ഏറെയാണ്. ഹലോവീൻ ആഘോഷം അടുത്തതോടെ സ്ക്വിഡ് ഗെയിം കോസ്റ്റ്യൂമുക്കൾക്ക് ഒരുപാട് ആവശ്യക്കാർ എത്തുകയാണ്. എല്ലാ മുൻനിര ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും സ്ക്വിഡ് ഗെയിം കോസ്റ്റ്യും ലഭ്യമാണ്.

ഇന്റർനെറ്റ് സെർച്ചുകളിൽ ഒന്നാംസ്ഥാനത്താണ് സ്ക്വിഡ് ഗെയിം ഹാലോവീൻ കോസ്റ്റ്യൂമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. സീരീസിലെ മത്സരാർഥികളുടെ കോസ്റ്റ്യൂം സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമാണ്. എഴുപതുകളിലെ ഫാഷനെ ഓർമിപ്പിക്കുന്ന തരത്തിൽ പച്ചനിറത്തിലുള്ള ട്രാക്സ്യൂട്ടുകളും പിങ്ക് നിറത്തിലുള്ള ജംപ്സ്യൂട്ടുകളുമാണ് സ്ക്വിഡ് ഗെയിമിലെ കഥാപാത്രങ്ങൾ ധരിക്കുന്നത്. ഹലോവീൻ അടുത്തതോടെ ഉയർന്ന വില നൽകിയും ഇവ സ്വന്തമാക്കാൻ ആരാധകർ തയാറാകുന്നുണ്ട്.

ട്രാക്ക് സ്യൂട്ടുകൾക്ക് മാത്രമല്ല മത്സരാർഥികൾ ധരിക്കുന്ന തരത്തിലുള്ള ഷൂസുകളും ചതുരം, ത്രികോണം, വൃത്തം എന്നീ ആകൃതികൾ വരച്ചുചേർത്ത മാസ്ക്കുകൾക്കും ആവശ്യക്കാരുണ്ട്. സ്ക്വിഡ് ഗെയിം മത്സരാർഥിയെപ്പോലെ വസ്ത്രം ധരിക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുന്ന ട്യൂട്ടോറിയൽ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹാലോവീൻ ആഘോഷങ്ങൾ സാധാരണമല്ലാത്ത ഇന്ത്യയിൽപോലും സ്ക്വിഡ് ഗെയിം ഹാലോവീൻ കോസ്റ്റ്യൂമുകൾക്ക് വേണ്ടി 1000 മുതൽ 5000 രൂപ വരെ മുടക്കാൻ ആളുകൾ തയാറാകുന്നുണ്ട്.

ദശലക്ഷക്കണക്കിന് ഡോളർ സമ്മാനം ലഭിക്കുന്നതിനായി ജീവൻ പണയംവച്ച് പ്രത്യേകതരം മത്സരത്തിൽ പങ്കെടുക്കുന്ന 456 പേരുടെ കഥയാണ് സ്ക്വിഡ് ഗെയിം പറയുന്നത്. ഗ്ലോബൽ ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യൻ പരമ്പര കൂടിയാണിത്.

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‍ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 32 മുതല്‍ 63 മിനിറ്റുകള്‍ വരെയുള്ള ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ ആയിരുന്നു അത്. ഭാഷാഭേദമന്യെ ലോകമെമ്പാടും പ്രേക്ഷകരുണ്ടായി സിരീസിന്. സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാന്‍ തുടങ്ങിയതോടെ നെറ്റ്ഫ്ളിക്സിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയിരിക്കുകയാണ് സ്‍ക്വിഡ് ഗെയിം. റിലീസ് ചെയ്‍ത് ആദ്യ 23 ദിവസത്തിനുള്ളില്‍ ഷോയുടെ രണ്ട് മിനിറ്റ് എങ്കിലും കണ്ടവരുടെ എണ്ണം 13.2 കോടി വരുമെന്നാണ് നെറ്റ്ഫ്ളിക്സിന്‍റെ കണക്ക്. ഇതില്‍ 89 ശതമാനം പ്രേക്ഷകര്‍ ചുരുങ്ങിയത് 75 മിനിറ്റ് എങ്കിലും കണ്ടിട്ടുണ്ടെന്നും 66 ശതമാനം പേര്‍ (8.7 കോടി പേര്‍) 23 ദിവസത്തിനകം ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയെന്നും കണക്കുകള്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close