NEWSSocial MediaTop News

വീടാകെ മോശമായി, ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം; മാലിക് സിനിമയെ ട്രോളി ശ്രീജിത്ത് പണിക്കർ

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറങ്ങിയ മാലിക് സിനിമയെ ട്രോളി ശ്രീജിത്ത് പണിക്കർ. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക എന്നായിരുന്നു ശ്രീജിത്ത് പണിക്കർ കുറിച്ചത്. വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി- ശ്രീജിത്ത് പണിക്കർ കുറിച്ചു.

ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ ഇങ്ങനെ..

‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close