KERALANEWSTrending

എസ്​എസ്​എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; ഇക്കുറിയും റെക്കോർഡ് വിജയം

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി​ പരീക്ഷ ഫലം പ്രഖ്യാപിച്ചു​. മൂന്നുമണിമുതൽ പരീക്ഷഫലം വിവിധ വെബ്​സൈറ്റുകളിലൂടെ അറിയാം.ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.

കൈറ്റിന്‍റെ പോർട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്​സൈറ്റിന്​ പുറമെ ‘സഫലം 2021’ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ്​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാഫലം വിദ്യാർത്ഥികൾക്ക് ഉടനടി അറിയാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും.

എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close