Breaking NewsKERALANEWSTop News

പ്ലസ്ടുവിന് സയൻസ് പഠിക്കാത്ത നഴ്സുമാർക്കും സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കാം; രണ്ടുമാസത്തിനുള്ളിൽ നവീൻ സമർപ്പിച്ച ആവശ്യം പരിഗണിച്ചു ഉത്തരവിറക്കണം എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ; അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ..

കൊച്ചി: ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് പ്ലസ്ടുവിന് സയൻസ് പഠിക്കാത്തവർക്കും അപേക്ഷിക്കാം. പി എസ് സിയുടെ സൈറ്റിൽ അതിനുള്ള ഓപ്ഷനും വന്നതോടെ ഉദ്യോ​ഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ അയച്ചുതുടങ്ങി. പ്രീ ഡിഗ്രീ തലത്തിൽ സയൻസ് വിഷയങ്ങൾ പഠിക്കണം എന്ന നിഷ്കർഷ പുനഃ പരിശോധിക്കുവാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണൽ സർക്കാരിനോട് നിർദേശിച്ചതിന് പിന്നാലെയാണ് പി എസ് സിയുടെ രജിസ്ട്രേഷൻ സൈറ്റിലും ഇതിന് സംവിധാനം ഒരുങ്ങിയത്. യുഎൻഎ സംസ്ഥാന ജോ. സെക്രട്ടറിനവീൻ പി വർ​ഗീസ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ട്രൈബുണലിന്റെ ഉത്തരവ്. രണ്ടുമാസത്തിനുള്ളിൽ നവീൻ സമർപ്പിച്ച ആവശ്യം പരിഗണിച്ചു ഉത്തരവിറക്കണം എന്നാണ് നിർദ്ദേശം.

സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാനാകുക ഇങ്ങനെ..

പ്ലസ് ടു സയൻസ് പഠിച്ചില്ല എന്ന കാരണത്താൽ അപേക്ഷ അയക്കാൻ കഴിയാതിരുന്നവർ പി എസ് സി പ്രൊഫൈലിൽ കയറി ഈക്വൽ ക്വാളിഫിക്കേഷൻ എന്ന ഓപ്ഷൻ ഉപയോ​ഗിച്ച് അപേക്ഷ സമർപ്പിക്കാം. Ineligible എന്നാണ് വരുന്നത് എങ്കിൽ അത്‌ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ്. അല്ലാതെ പ്ലസ്ടുവിന് സയൻസ് പഠിക്കാതിരുന്നതിനാലല്ല. പ്ലസ്ടുവിന് സയൻസ് പഠിച്ചവർക്കും ineligible എന്ന് വന്നിരുന്നു. പ്രൊഫൈലിൽ പോയി വേണ്ട അപ്ഡേഷൻസ് കൊടുത്താൽ ഇത്‌ ശരിയാകും. എന്നിട്ട് ഈക്വൽ ക്വാളിഫിക്കേഷൻ കൊടുത്ത് അപേക്ഷിക്കുക.

നഴ്സുമാരോടുള്ള വിവേചനം നിയമ വ്യവസ്ഥകളെ പോലും വെല്ലുവിളിച്ച്

അകറ്റി നിർത്തിയിരുന്നത് പ്ലസ്ടുവിന് സയൻസ് പഠിച്ചില്ലെന്ന പേരിൽ

പ്ലസ്ടുവിന് സയൻസ് പഠിച്ചില്ല എന്നത് തങ്ങളുടെ തൊഴിൽ ലഭിക്കാനുള്ള അവകാശത്തിന് തടസ്സമാകരുത് എന്നാണ് ഉദ്യോ​ഗാർത്ഥികൾ പറയുന്നത്. നഴ്സ് ആകാൻ വേണ്ട അടിസ്ഥാന യോ​ഗ്യത നഴ്സിം​ഗ് പഠനമാണെന്നും നഴ്സിം​ഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത് നഴ്സിം​ഗ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്തതിന് ശേഷവും പ്ലസ്ടു പഠനത്തിന്റെ പേരിൽ അവസരം നിഷേധിക്കുകയാണ് എന്നാണ് നഴ്സുമാർ ആരോപിക്കുന്നത്. ഇതോടെയാണ് യുഎൻഎ നേതാവായ നവീൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ മനു മനു ​ഗോവിന്ദായിരുന്നു കേസ് വാദിച്ചത്.

നഴ്സുമാർക്ക് പ്രതീക്ഷയേറുന്നത് യുഎൻഎയുടെ ഇടപെടലോടെ

സർക്കാരിന്റെയും പി.എസ്.സിയുടെയും കടുംപിടുത്തം കാരണം സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2 തസ്തികയിലേക്ക് അവസരം നിഷേധിക്കപ്പെടുന്നത് ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ്. ഈ മാസം പതിനെട്ട് വരെ മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ. ​വിജ്ഞാപനം അനുസരിച്ച് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല എന്നായിരുന്നു നിബന്ധന.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സംസ്ഥാന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ​ഗ്രേഡ് 2ലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചത് ഈ മാസം 14നാണ്. 213/2021 കാറ്റ​ഗറി നമ്പറിലുള്ള തസ്തികയിലേക്ക് ഇപ്പോൾ എത്ര ഒഴിവുകളുണ്ടെന്ന് നിജപ്പെടുത്തിയിട്ടില്ല. 39,300 – 83,000 ആണ് അടിസ്ഥാന ശമ്പളം. എന്നാൽ, നഴ്സാകാൻ വേണ്ട എല്ലാ യോ​ഗ്യതയും ഉണ്ടായിട്ടും ആയിരക്കണക്കിന് ആളുകൾക്ക് അപേക്ഷിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു ഇതുവരെ.

സ്വാതന്ത്ര്യദിനാഘോഷം പാർട്ടി ഓഫീസുകളിലെ പതാക ഉയർത്തലിൽ ഒതുങ്ങില്ല

കഴിഞ്ഞ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സിം​ഗോ ജനറൽ നഴ്സിം​ഗോ പഠിച്ച ഉദ്യോ​ഗാർത്ഥികൾ പ്ലസ്ടുവിനോ വിഎച്ച്സിയിലോ സയൻസ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം എന്നും നിഷ്കർഷിക്കുന്നു. പി.എസ് സി വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം.എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇ യോ സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം. സംസ്ഥാനത്തെ ജനറൽ നഴ്സിം​ഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർ കേരള നഴ്സിം​ഗ് കൗൺസിലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇവരെ തഴയുന്ന നിലപാടാണ് കാലങ്ങളായി സർക്കാർ സ്വീകരിക്കുന്നത്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ടിക്കുന്ന ഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജനറൽ നഴ്സിം​ഗ് പാസായവരാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ താത്ക്കാലിക ജീവനക്കാരായും ഇവരെ നിയമിക്കാറുണ്ട്. കേരളത്തിൽ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലും ഇവർക്ക് വിലക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close