KERALANEWS

മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിന്റെ കത്ത്; ജനങ്ങളുടെ താല്പര്യം സംരക്ഷിക്കും; ഡാമിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നു എന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്നാണ് സ്റ്റാലിൻ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും സ്ഥിഗതികൾ വിലയിരുത്തി കേരളവുമായി ആശയ വിനിമയം തുടരുന്നതായും നടപടികൾ എല്ലാം തന്നെ കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിൻ കാതിലിൽ പറയുന്നു.

കേരളത്തിന്റെ ആവശ്യപ്രകാരം ഡാമിൽ നിന്നും പരമാവധി വെള്ളം എടുക്കുന്നുണ്ട്. വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോകുകയാണ്. വൈഗയിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്സ് ആക്കി ഉയർത്തിയിട്ടുണ്ടെന്നും സ്റ്റാലിൻ പറയുന്നു.

അതേസമയം, ബുധനാഴ്ച രാത്രിയോടെ നിലവിൽ 137.80 അടിയായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close