KERALANEWS

സംസ്ഥാന ചലച്ചിത്ര അവാർഡ് 2021 : എൻ ശശിധരൻ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്ന് അവാർഡ് നിർണയ സമിതി അംഗം എൻ ശശിധരൻ നടത്തിയ ചില പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ചിത്രം നിർമ്മിച്ചത് മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചാണ് അദ്ദേഹത്തിൻറെ ആരോപണം എന്തടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാൻ അദ്ദേഹം തന്നെ തയ്യാറാവണമെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി. അവാർഡ് ജേതാക്കളെ അടച്ചാക്ഷേപിക്കുന്ന വസ്തുത രഹിതമായ തൻറെ പ്രസ്താവനകൾ അടിയന്തരമായി പിൻവലിച്ച് മാപ്പു പറയാൻ അദ്ദേഹം തയ്യാറാകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

അവാർഡിന് സമർപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ മൗലികത സംബന്ധിച്ച് ഉച്ച സമീപകാലത്തുണ്ടായ വിവാദങ്ങളും ചലച്ചിത്ര അക്കാദമി ഗൗരവമായി എടുക്കേണ്ടതുണ്ട്. അവാർഡ് നിർണയ സമിതി അംഗങ്ങൾ അവാർഡ് പ്രഖ്യാപനത്തിന് ശേഷം പൊതുവേദികളിൽ അവാർഡ് സംബന്ധിച്ച വിവാദ പ്രസ്താവങ്ങൾ വെളിപ്പെടുത്തലുകളും നടത്തുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്ക് കത്തയച്ചതായും ഫെഫ്ക അറിയിച്ചു.

കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് നിർണയത്തിനെതിരെ രൂക്ഷ വിമർശനവുമായി ജൂറി അംഗം എൻ. ശശിധരൻ രംഗത്ത് വന്നിരുന്നു. ഇത്തവണ നടന്നത് തികച്ചും യാന്ത്രികമായ അവാർഡ് നിർണ്ണയമാണെന്ന് അദ്ദേഹം ആരോപിച്ചു. മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള തന്റെ സംസാരത്തെ അവര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും താൻ വളരെയധികം അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ, നടി തുടങ്ങിയ അവാർഡുകൾ നൽകേണ്ടത് മറ്റൊരു സിനിമയ്ക്ക് ആയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഇനിയൊരു പുരസ്‌കാരനിര്‍ണയ കമ്മിറ്റിയിലും തന്റെ സാന്നിധ്യമുണ്ടാകില്ലെന്നും ഇത്തരത്തിൽ അപമാനിതനാവാൻ ഇനിയില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ ആ സംഭവത്തെ തന്റെ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കൂടുതൽ വ്യക്തമാക്കിയിരുന്നു. തന്റേതായി വന്നിട്ടുള്ള അഭിമുഖത്തിൽ അവാർഡ് നിർണയത്തിൽ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ വരുന്നത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം,

‘എന്റെതായി വന്നിട്ടുള്ള അഭിമുഖത്തിൽ അവാർഡ് നിർണയത്തിൽ ഞാൻ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ വരുന്നത് ശരിയല്ല. സാഹിത്യവും സിനിമയുമുൾക്കൊള്ളുന്ന സർഗ മണ്ഡലത്തിലെ എന്റെ പരിചയങ്ങളും അനുഭവങ്ങളും എന്റെ രാഷ്ട്രീയ ധാരണകളും തന്നെയാണ് എന്നെ പുരസ്കാര സമിതിയിൽ എത്തിച്ചത്. ഏത് വേദിയിലും പ്രകടിപ്പിക്കുന്ന ജനാധിപത്യപരമായ അഭിപ്രായങ്ങൾ ഞാൻ ജൂറിയിലും പ്രകടിപിച്ചിട്ടുണ്ട്. സമിതിയിൽ സക്രിയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയുമാണ് ഞാൻ. എന്റെ വ്യത്യസ്ത അഭിപ്രായങ്ങൾക്കും അവിടെ ഒരിക്കലും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല.

അവാർഡ് നിർണയത്തിലെ പല ചർച്ചകളിലും സ്വാഭാവികമായി ഞാൻ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേർതിരിച്ചെടുത്ത് വാർത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാൻ കൂടി ഭാഗമായ പുരസ്കാര നിർണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാൻ എന്ന് അറിയിക്കുന്നു.
മറ്റ് തരത്തിലുള്ള വാർത്താ നിർമ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്.
അതിന് ഞാൻ ഉത്തരവാദിയല്ല

ഇങ്ങിനെയൊരു കൈപ്പിഴ പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജമായി ക്ഷമ ചോദിക്കുന്നു’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close