KERALANEWSTrending

സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ല; റിസർവ് ബാങ്ക് നിലപാടിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്; നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി വി.എൻ വാസവൻ ഡൽഹിയിലേക്ക്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ ബാങ്കല്ലെന്ന റിസർവ് ബാങ്ക് നിലപാടിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്. സഹകരണമന്ത്രി വി.എൻ വാസവൻ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്താൻ നാളെ ഡൽഹിയിലെത്തും.

ആർബിഐ തീരുമാനം ശരിവെച്ചുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.സഹകരണ സ്ഥാപനങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

സഹകരണസംഘം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് കോ – ഓപറേറ്റീവ് സൊസൈറ്റികളാണ്. കോ – ഓപറേറ്റീവ് ബാങ്കുകളല്ല. ഈ സംഘങ്ങൾ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ധനമന്ത്രി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close