KERALANEWS

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഫോൺ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് അദ്ദേഹം പറഞ്ഞത്.

നെയ്യാറ്റിൻകരയിലെ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ ഈ ഉത്തരവ്. ഫോൺ സംഭാഷണം പുറത്തുവന്നത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവി നിലവിൽ സർക്കുലർ ഇറക്കിയത്.

പൊലീസുകാർ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ തെറ്റായി ഇടപെടരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നേരത്തെ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് സർക്കാർ തന്നെ മാർഗരേഖ ഇറക്കിയിരുന്നു. നെയ്യാറ്റിൻകര സംഭവത്തിൽ കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ ഉത്തരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close