KERALANEWS

രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി ഇല്ല; കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ നൽകാൻ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ നീക്കും എന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇതര ചികിത്സകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാന്‍ ഇല്ലെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.

അതെ സമയം 18 വയസ്സിന് താഴെയുള്ളവർക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സെ​പ്റ്റം​ബ​ർ മു​ത​ല്‍ ന​ല്‍​കി​യേ​ക്കും. ര​ണ്ട് വ​യ​സ് മു​ത​ല്‍ പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. നി​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ട്ര​യ​ലാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രണ്ടും മൂന്നും ഘട്ട ട്രയലിന്‍റെ ഫലം അംഗീകരിച്ചാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close