KERALANEWSTop News

കോട്ടയം ന​ഗരത്തിലെ ഗാ​ന്ധി പ്ര​തി​മ​ക്ക്​ ഇന്ന് 50 വ​യ​സ്സ്; 1925ൽ ഗാ​ന്ധി​ജി ആ​ദ്യ​മാ​യി കോ​ട്ട​യ​ത്ത് വന്നതിന്റെ സ്​​മ​ര​ണ​ക്കാ​ണിത് സ്ഥാപിച്ചത്

കോ​ട്ട​യം: കോട്ടയം ന​ഗരത്തിന്റെ ശിരസ്സിലുള്ള ഗാ​ന്ധി പ്ര​തി​മ​ക്ക്​ ഇന്ന് 50 വ​യ​സ്സ് തികയുന്നു. 1971 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ അന്നത്തെ ഉ​പ​രാ​ഷ്​​ട്ര​പ​തി ഗോ​പാ​ല്‍​സ്വ​രൂ​പ് പാ​ഠ​ക് ആ​ണ് ഗാ​ന്ധി പ്ര​തി​മ നാടിന് സമർപ്പിച്ചത്. അ​ന്ന​ത്തെ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​കെ. പൊ​തു​വാ​ള്‍ ആ​യി​രു​ന്നു. ​ഗാന്ധി പ്പതിമ വന്നതോടെ കോട്ടയം സെ​ന്‍​ട്ര​ല്‍ ജ​ങ്​​ഷ​നി​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ഈ ​സ്ഥ​ലം ഗാ​ന്ധി​സ്ക്വ​യ​ര്‍ എ​ന്ന് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി.

അന്നും ഇന്നും കോട്ടയത്തെ സ​മ​ര​ങ്ങ​ള്‍​ക്കും സാം​സ്​​കാ​രി​ക- രാ​ഷ്​​ട്രീ​യ കൂ​ട്ടാ​യ്​​മ​ക​ള്‍​ക്കും വേ​ദി​യാ​കുന്നത്​​ ഗാ​ന്ധി​സ്​​ക്വ​യ​ര്‍ ആണ്. 1925 മാ​ര്‍​ച്ച്‌​ 15നാ​ണ്​ ഗാ​ന്ധി​ജി ആ​ദ്യ​മാ​യി കോ​ട്ട​യ​ത്തെത്തി തിരുന്നക്കരയിൽ വന്നതിന്റെ ഓർമ്മക്കായാണ്​ മൈ​താ​ന​ത്തി​ന്​ മു​ന്നി​ല്‍ മു​നി​സി​പ്പാ​ലി​റ്റിയുടെ നേതൃത്വത്തിൽ​ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. അ​ന്ന്​ വി​ശ്ര​മ​സ്ഥ​ല​ത്തു​നി​ന്ന്​ കാ​ല്‍​ന​ട​യാ​യി തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് എത്തി അദ്ദേഹം​ സം​സാ​രി​ച്ചു.

പിന്നീട് 2013-14 വ​ര്‍​ഷ​ത്തി​ല്‍ ന​ഗരസഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി ഗാ​ന്ധി​സ്ക്വ​യ​റിന്റെ മു​ഖം തന്നെ മാറ്റി മറച്ചു. പ്ര​തി​മ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും മ​ണ്ഡ​പം മാ​ര്‍​ബി​ള്‍ പാ​കി മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തു. 2017ല്‍ ​പ്ര​തി​മ​യു​ടെ ഊ​ന്നു​വ​ടി ത​ക​ര്‍​ന്ന​ത് വലിയ​ പ്ര​തി​ഷേ​ധ​ത്തിന് ഇടയാക്കി. തു​ട​ര്‍​ന്നാ​ണ്​ പ്ര​തി​മ​യു​ടെ താ​ഴെ ക​ല്‍​ക്കെ​ട്ടും വേ​ലി​യും നല്ല രീതി പ​ണി​ത്​ സു​ര​ക്ഷി​ത​മാ​ക്കി​യ​ത്. ഈ അടുത്ത കാലത്ത് പ്ര​തി​മ തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. എന്നാൽ ഈ ശ്രമത്തെ കൗ​ണ്‍​സി​ല​റും ഗാ​ന്ധി​യ​നു​മാ​യി​രു​ന്ന ടി.​ജി. സാ​മു​വ​ല്‍ നി​രാ​ഹാ​ര​മി​രു​ന്നാ​ണ് തടഞ്ഞത്. ആ ഒരു ഒറ്റയാൾ സമര മുഖം കൂടിയാണ് ​ഗാന്ധി സ്ക്വ​യ​ര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close