KERALANEWS

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു ; തീരുമാനം ആദ്യഡോസ് വാക്‌സിനേഷൻ 90 ശതമാനത്തിൽ എത്തിയതിനാൽ

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ആദ്യഡോസ് കോവിഡ് വാക്‌സിൻ 90 ശതമാനത്തിൽ കൂടുതൽ ആളുകൾ സ്വീകരിച്ച് കഴിഞ്ഞ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം. ആന്റിജൻ പരിശോധന സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ നടത്തണമെങ്കിൽ അതിന് ഡോക്ടറുടെ നിർദേശം ആവശ്യമാണ്.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ റേഷ്യോ 10 ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലായിരിക്കും ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു. മരണ നിരക്ക് അധികമുള്ള 65 വയസിന് മുകളിലുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി അവർക്ക് വാക്‌സിനേഷൻ നടത്തുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു.

അതേസമയം നവംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രോഗ പ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകേണ്ടെന്ന തീരുമാനവും എടുത്തേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close