Breaking NewsKERALANEWS

അന്ന് കണ്ടെത്തിയത് നടിയും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ; ഇപ്പോൾ വീട്ടിൽ‌ നിന്നും കഞ്ചാവും; സിന്തറ്റിക് മയക്കു മരുന്ന് ഉപയോ​ഗത്തിൽ നിന്നും മോചിതയാകാൻ ഡോക്ടർ തന്ന മരുന്നെന്ന് താരം; കൊച്ചിയിലെ ലഹരി റാണി അശ്വതി ബാബുവിന്റെ കഥ

കൊച്ചി: നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് താൻ ക‍ഞ്ചാവ് ഉപയോ​ഗിക്കുന്നത് എന്നാണ് നടി റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞതത്രെ. സിന്തറ്റിക് മയക്കു മരുന്ന് താൻ ഉപയോ​ഗിച്ചിരുന്നെന്നും അതിൽ നിന്നും മോചിതയാകാൻ ഡോക്ടർ നൽകിയ മരുന്നാണ് കഞ്ചാവ് എന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, നടിയുടെ വാക്കുകൾ വിശ്വസിക്കാൻ എക്സൈസ് സംഘം തയ്യാറായില്ല.

വരാപ്പുഴ കൂനമ്മാവ് ഗാന്ധിനഗറിലെ അശ്വതീ ഭവനം എന്ന വീട്ടിൽ നിന്നാണ് നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടിയത്. അശ്വതിയുടെ കൈവശം 10 കിലോയിലധികം കഞ്ചാവ് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്. എന്നാൽ വീട്ടിൽ നിന്നും 10 ഗ്രാമിൽ താഴെ തൂക്കമുള്ള കഞ്ചാവ് മാത്രമാണ് ലഭിച്ചത്. റെയ്ഡിന്റെ തലേ ദിവസമാണ് ഇവർ വാഹനാപകടമുണ്ടാക്കി പൊലീസ് പിടിയിലാകുന്നത്. സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയ ശേഷം കഞ്ചാവ് ഇവർ മറ്റെവിടേക്കെങ്കിലും മാറ്റിയതാവാനാണ് സാധ്യതയെന്ന് എക്സൈസ് പറയുന്നു. കഞ്ചാവും കഞ്ചാവിന്റെ വിത്തുകളുമാണ് റെയ്ഡിൽ ലഭിച്ചത്. അശ്വതിയും സുഹൃത്ത് നൗഫലും ലഹരികച്ചവടം നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് തൃക്കാക്കരയിൽ വാഹനാപകടമുണ്ടാക്കുന്നതും പൊലീസ് അറസ്റ്റ് ചെയ്യുന്നതും. എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ, സിവിൽ ഏക്സൈസ് ഓഫീസർമാരായ ധന്യ, ജീമോൾ,അനൂപ്, മഹേഷ്, ഷാബു, ഡ്രൈവർ കബീർ എന്നിവർ ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വതിയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമിത ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തിൽ അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അപടകരമായി ഡ്രൈവ് ചെയ്ത കാർ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ഇലക്ട്രിക് പോസ്റ്റിലിടിച്ച് ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. നാട്ടുകാർ ഇവരെ വളഞ്ഞപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന നൗഫൽ നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകർത്തിയ ശേഷം ഭീഷണിമുഴക്കുകയും ചെയ്തു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോർട്ട് എയർപോർട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാനാണ് ശ്രമിച്ചത്. പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു.

കുസാറ്റ് സിഗ്‌നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെ നിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. ആളുകൾ വട്ടം കൂടിയതോടെ അശ്വതി ബാബുവിനു കാര്യങ്ങൾ പന്തിയല്ലെന്നു മനസിലായി നൗഫലിനെ സ്ഥലത്തു നിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. യുവതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്നു സ്റ്റേഷനിലെത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി.

നിരോധിത മയക്കുമരുന്നുമായി 2018 ൽ തൃക്കാക്കര പൊലീസ് അശ്വതി ബാബുവിനെ പിടികൂടിയിട്ടുണ്ടായിരുന്നു. ഇവർ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാർട്ട്മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.

ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, സുവർണ്ണ പുരുഷൻ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയിൽ ഇവർ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെൺവാണിഭത്തിലേക്കും പോകുകയായിരുന്നു. 2016ൽ ദുബായിൽ ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. 2018ൽ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഇവർ ജയിലിലായെങ്കിലും പുറത്തെത്തിയതോടെ ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close