KERALANEWS

സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കർശന നിയമ നടപടി ; ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ ധനം ആവശ്യപെടുകയും അതിന്റ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ വകുപ്പിലെ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗാര്‍ഹിക പീഡനവും മാനസിക പീഡനവും നടക്കുന്നുണ്ടെന്നുള്ള പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീധനം എന്ന രീതിയെ ഇനിയും തുരത്തിയോടിച്ചില്ലെങ്കിൽ സമൂഹ മനഃസാക്ഷിക്കു നിരക്കാത്ത നടപടികള്‍ ചെയ്തതിന്റെ പേരിൽ അവരെ പുറത്താക്കുക എന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമായി ഇന്നു മാറിയിരിക്കുകയാണ്.സമൂഹത്തിനു മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇങ്ങനെയുള്ള ദുഷ്‌പ്ര‌വണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു .

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച കൊല്ലത്തെ വിസ്മയയുടെ ഭര്‍ത്താവ്, അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍കുമാറിനെ ഗതാഗത വകുപ്പില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close