KERALANEWS

വിദ്യാര്‍ത്ഥിനികളൊട് അസഭ്യം പറഞ്ഞു; പോക്‌സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ കേസ്

കോഴിക്കോട് : വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളിലെ കായികാധ്യാപകനായ മനീഷ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാര്‍ത്ഥിനികളോട് ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകനാണ് മനീഷ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യാപകന്‍ അസഭ്യം പറയുന്നത്. അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close