KERALANEWS

കൊച്ചി സുഭാഷ് പാർക്ക് പുനരാരംഭിക്കുന്നു ; നാളെ വൈകിട്ട് 3 മണി മുതൽ പ്രവേശനം

കൊച്ചി : കൊച്ചിയിലെ ഏറെ ജനപ്രിയമായ സുഭാഷ് പാർക്ക് നാളെ മുതൽ വീണ്ടും തുറക്കും. കോവിഡ് രണ്ടാം തരംഗത്തോടനുമ്പന്ധിച്ച് ഈ ഏപ്രിലിൽ പാർക്ക് അടക്കുകയായിരുന്നു. നാളെ വൈകിട്ട് 3 മണി മുതൽ പാർക്ക് പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം.

നിലവിൽ രണ്ട് ഗേറ്റുകൾ മാത്രമേ തുറക്കൂ. പ്രഭാത നടത്തത്തിനായി രാവിലെ 6 മുതൽ 9 വരെ പാർക്കിൽ പ്രവേശിക്കാം. പൊതുജനങ്ങൾക്ക് വൈകിട്ട് 3 മണി മുതൽ 8 മണി വരെയായിരിക്കും പ്രവേശനം. അവധിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 8 വരെ പാർക്ക് പ്രവർത്തിക്കും.

കോവിഡ് കണക്കുകളിലെ മാറ്റത്തിനനുസരിച്ച് പാർക്കിന്റെ സമയം പുനക്രമീകരിക്കും. 2020 ൽ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ അടച്ച സുഭാഷ് പാർക്ക് പിന്നീട് ഈ ഏപ്രിലിലാണ് തുറന്നത്. രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും അടക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close