Sunday Special |മലയാളികളുടെ സ്വന്തം സിക്സ

ദീപ.പി
കോവിഡ് മഹാമാരി രാജ്യത്തെ പിടികൂടിയിരിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും മീറ്റിങ്ങുകളും സജീവമാകുന്നത് ഗൂഗിള്‍ മീറ്റ് ,സൂം, വെബെക്സ് എന്നീ ആപ്ലിക്കേഷനുകള്‍ വഴിയാണ് .ഈ ആപ്ലിക്കേഷനുകള്‍ക്ക് പകരമായി സിക്സ (ZIXA) എന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് ഷിബിന്‍ ജോണ്‍ പാറക്കല്‍ എന്ന മലയാളി സംരംഭകന് വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയൊരു വഴി തെളിയിക്കുകയാണ് .ആഗോളതലത്തില്‍ പോലും സാധ്യതകള്‍ തുറന്നിടുന്ന സികസയെപ്പറ്റി സംരംഭകന് ഷിബിന്‍ ജോണ്‍ പാറക്കല്‍ പറയുന്നു:

വ്യക്തി ജീവിതത്തില്‍ ഒരു അധ്യാപകന് അല്ലെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് അധ്യാപനം. ഒരു ബിസിനസുകാരന് ആണെങ്കിലും ഞാന്‍ ഏറ്റവും കൂടുതല്‍ സഹകരിക്കുന്നതും സമയം ചിലവഴിക്കുന്നതും കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായുമാണ് . കുട്ടികളുടെ ഗ്രാമമായ ‘SOS’ല്‍ നിന്നാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സമയത്ത് കുട്ടികളുടെ ഇംഗ്ലീഷിലുള്ള കമ്മ്യൂണിക്കേഷന്‍ മെച്ചപ്പെടുത്തുന്ന ഒരു പ്രോജക്ട് എന്റെ സ്വപ്നം ആയിരുന്നു. അന്ന് PLS(Practical Learning System) എന്നൊരു ലേണിങ് സിസ്റ്റം ഞാന്‍ ആരംഭിച്ചിരുന്നു. അതില്‍ അവര്‍ക്ക് എങ്ങനെ പ്രാര്‍ത്ഥിക്കണം, എങ്ങനെ ആത്മവിശ്വാസം സൃഷ്ടിക്കാം, സമയം,ബന്ധങ്ങള്‍,പണം ഇവ എങ്ങനെ ക്രമീകരിക്കാം എന്നിവയാണ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ .അങ്ങനെ ഞാന്‍ ആരംഭിച്ച സംരംഭമാണ് ലാലാ ലാഗ്വേജ് (LA LA LANGUAGE).
ഗ്രാമറിന്റെ പഠനഭാരമില്ലാതെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അനായാസമായി ഇംഗ്ലീഷ് പഠിക്കാന്‍ സഹായിക്കുന്ന രീതിയാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കായി ഞാന്‍ ആദ്യം ആരംഭിക്കുന്ന സംരംഭം ലാലാ ലാംഗ്വേജ് ആണ് .കഴിഞ്ഞ അക്കാദമിക് വര്‍ഷം 10 ,12 സ്കൂളുകളില്‍ ലാലാ ലാംഗ്വേജ് നടത്തുകയും ഇഗ്നുവിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലാലാ ലാംഗ്വേജിന് ഈ വര്‍ഷം നിരവധി സ്കൂളുകളില്‍ അവതരിപ്പിക്കുന്നതിന് സമ്മതവും ലഭിച്ചിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ അതിനു സാധിക്കാതെ വന്നു. അങ്ങനെയാണ് ലാലാ ലാംഗ്വേജ് അവതരിപ്പിക്കാന്‍ ഒരു വഴി അന്വേഷിച്ചത് .ഞങ്ങളെപ്പോലെ അധ്യാപനവും കാര്യങ്ങളും നടത്താന്‍ സാധിക്കാത്തവരെ കൂടി ഉള്‍പ്പെടുത്തുന്നതാകണം എന്ന ലക്ഷ്യത്തില്‍ നിന്നാണ് സിക്സ ആരംഭിക്കുന്നത് .സംസ്കൃതത്തിലെ ‘ശിക്ഷ’ എന്ന പദത്തില്‍ നിന്നാണ് സിക്സ എന്ന പേരുണ്ടായത് .വിദ്യാഭ്യാസമെന്നതിന്റെ ചുരുക്കപ്പേരാണ് സിക്സ എന്ന് പറയാം.
‘ആര്‍ക്കും എന്തും ആരെയും എവിടെയും എങ്ങനെയും പഠിപ്പിക്കാന്‍ കഴിയുന്ന പ്ലാറ്റ്ഫോമാണ് സിക്സ ‘.ഇത് യൂണിവേഴ്സിറ്റികള്‍ക്ക് വരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മുമ്പ് പറഞ്ഞ ലാലാ ലാംഗ്വേജ് പോലും സിക്സ ഉള്‍പ്പെടുത്തിയിരിക്കുന്നു .ഒരുതരത്തില്‍ പറഞ്ഞാല്‍ സിക്സ എന്നത് തുറന്ന ഒരു വേദിയാണ് .അതില്‍ ആര്‍ക്കുവേണമെങ്കിലും ഒരു കോഴ്സ് ആരംഭിക്കാന്‍ സാധിക്കും .അതായത് സ്കൂളുകള്‍ ,കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവരെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെയും മീറ്റിങ്ങുകളും ആണ് പ്രോത്സാഹിപ്പിക്കുന്നത് .അതിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ക്ലാസ്സ് റൂം ,സും എന്നിവയ്ക്ക് പിന്നില്‍ സാമ്പത്തിക ലാഭം എന്ന ഒരു കാര്യമാണ് മുന്നിട്ടുനില്‍ക്കുന്നത് .സിക്സ അതില്‍ നിന്ന് വേറിട്ടൊരു ചിന്തയാണ് മുന്നോട്ടുവയ്ക്കുന്നത് .ഒരു കോഴ്സ് ആരംഭിക്കുന്ന വ്യക്തിക്ക് അതിനു കീഴില്‍ ക്ലാസുകള്‍ ,ക്ലാസ് റൂമുകള്‍ ,അധ്യാപകര്‍, കുട്ടികള്‍ എന്നിവരെ ചേര്‍ക്കാം.
ഒരു ക്ലാസ് എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നതിന് അതിന്റെ എല്ലാരീതിയിലും ആയിരിക്കും ഇവിടെ ക്ലാസുകള്‍ നടക്കുക .പഠനത്തിന് ആവശ്യമായ White Board, Conference Room, Live Chat മുതലായ ഫീച്ചര്‍സ് കൂടാതെ എളുപ്പത്തില്‍ പ്രൊജക്ടുകളും അസ്സസ്മെന്റുകളും നടത്താനുള്ള സൗകര്യവും സിക്സയിലുണ്ട് .ആ ക്ലാസ്സില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് മാത്രമായിരിക്കും അവിടെ പ്രവേശനം ഉണ്ടായിരിക്കുക .സുരക്ഷിതത്വം ഞങ്ങള്‍ പൂര്‍ണമായി ഉറപ്പു നല്കുന്നു .ഡാറ്റ സെക്യൂരിറ്റിക്ക് വളരെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഈ ആപ്ലിക്കേഷനില്‍ ഏതു വ്യകതി എന്ത് ഡാറ്റ കാണണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ക്കു തീരുമാനിക്കാം.മൂന്നാമതൊരാള്‍ക്ക് അവിടെ പ്രവേശനവും കാഴ്ചയും സാധ്യമല്ല. ക്ലാസുകളില്‍ ഉള്ള കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാനോ ഉപയോഗിക്കാന്‍ സാധ്യമല്ല. പുതിയതായി ക്ലാസില്‍ വരുന്ന ഒരു അധ്യാപകന് വേണമെങ്കില്‍ കുട്ടികളുടെ വിവരങ്ങളും ക്ലാസ്സുകളും മറ്റുള്ളവര്‍ക്ക് ചോര്‍ത്തി കൊടുക്കാന്‍ സാധിക്കും .എന്നാല്‍, അഡ്മിന് തീരുമാനിക്കുകയാണ് കുട്ടികളുടെ നമ്പരും വിവരങ്ങളും അധ്യാപകന് കാണണ്ട .എന്നാണെങ്കില്‍ അതും സിക്സയില് സാധ്യമാണ് .കുട്ടികള്‍ക്ക് ഒരു മെയില്‍ ഐഡിയും പാസ് വേര്‍ഡും അധ്യാപകര്‍ നല്കിയിരിക്കും .ആ മെയില്‍ ഐഡിയും പാസ് വേര്‍ഡും കുട്ടികള്‍ സിക്സയില് കയറി അടിച്ചു കൊടുത്താല്‍ അവര്‍ നേരെ എത്തിച്ചേരുക അവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ക്ലാസില്‍ ആയിരിക്കും. അവിടെ കുട്ടികള്‍ക്കായി ഓരോ ക്ലാസിലെയും ടൈംടേബിള്‍ നേരത്തെ തന്നെ തയ്യാറാക്കിയിരിക്കും .
സിക്സയില് മറ്റൊരു വശം കൂടിയുണ്ട് ‘അതാണ് ക്യാമ്പസ് വണ്‍’. അതായത് നേരത്തെ സിക്സയില് രജിസ്റ്റര്‍ ചെയ്ത സ്കൂളുകളും കോളേജുകളും അധ്യാപകരും ക്യാമ്പസ് വണ്ണില്‍ ലിസ്റ്റ് ചെയ്യപ്പെടും.
ഏതെങ്കിലുമൊരു രക്ഷകര്‍ത്താവ് തന്റെ കുട്ടിക്ക് നല്ലൊരു ട്യൂഷന് ക്ലാസ് അന്വേഷിക്കുന്നു എങ്കില്‍ ക്യാമ്പസ് വണ്ണില്‍ കയറി ട്യൂഷന് സെന്റര്‍ സെര്‍ച്ച് ചെയ്താല്‍ നമ്മള് രജിസ്റ്റര്‍ ചെയ്ത എല്ലാ ട്യൂഷന് സെന്ററുകളും അവിടെ കാണാന്‍ കഴിയും. പ്രത്യേക വിഷയങ്ങള്‍ക്ക് വേറെ വേറെ ക്ലാസ്സുകളും ഇവിടെ ലഭ്യമാണ്. ഈ ക്ലാസ്സുകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കാണാം അധ്യാപകരുടെ ഇഷ്ടത്തിനനുസരിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ പണത്തിനായും അല്ലാതെയും നല്‍കാം .അധ്യാപകരുടെയും ക്ലാസ്സ് എടുക്കുന്നതിന്റെ ഒരു ഡെമോ ഇവിടെ പ്രദര്‍ശിപ്പിക്കാം.അത് നോക്കി രക്ഷകര്‍ത്താവിന് തീരുമാനിക്കാം കുട്ടിയുടെ ക്ലാസ് എങ്ങനെയായിരിക്കണമെന്ന് .പരീക്ഷകള്‍ നടത്തി വിജയിക്കുന്നവര്‍ക്കും ക്ലാസ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റുകളും അധ്യാപകര്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ കുട്ടികള്‍ക്ക് നല്കാന് സാധിക്കും. ഇതില്‍ തന്നെയുള്ള പബ്ലിക് ലൈബ്രറി എന്ന ഓപ്ഷനില്‍ നമുക്ക് പുസ്തകം വാങ്ങാനും അത് പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ഇപ്പോള്‍ സയന്‍സുമായി ബന്ധപ്പെട്ട ഒരു പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നത് എങ്കില്‍ അതിന്റെ ഒരുനോട്ടിഫിക്കേഷന് സയന്‍സ് സംബന്ധമായ രജിസ്റ്റര്‍ ചെയ്ത എല്ലാം ക്ലാസ്സുകളിലേക്കും ആളുകളിലേക്കും പോകും .അങ്ങനെ അവിടെ എല്ലാത്തിനുമുള്ള ഒരു സാധ്യതയുണ്ട് കുട്ടികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട സിനിമകള്‍ പോലും പ്രസിദ്ധീകരിക്കാനുള്ള മാര്‍ഗ്ഗവും ക്യാമ്പസ് വണ്ണില്‍ ലഭ്യമാണ് .ഇന്ത്യക്ക് പുറത്തുള്ള എല്ലാ വിദ്യാഭ്യാസ രീതികളും ഇവിടെ നടപ്പിലാക്കാന്‍ സാധിക്കും എന്നതിനാലാണ് സിക്സയ്ക്ക് ഇത്രമേല്‍ പ്രാധാന്യം നല്‍കുന്നത് .പുറത്ത് ഒരു കുട്ടി പഠിക്കാന്‍ പോകുമ്പോള്‍ രണ്ടു വര്‍ഷത്തെ കോഴ്സ് ആണെങ്കില്‍ 20,000 ഡോളര്‍ നമ്മുടെ ചിലവിനായി അവിടെ നിക്ഷേപിക്കണം എന്നാല്‍ അത് ഓണ്‍ലൈന്‍ പഠനം ആയി മാറുമ്പോള്‍ ഇത്രയും പണി ആ വിദ്യാര്‍ത്ഥിക്ക് ലാഭിക്കാന്‍ സാധിക്കും. അഫ്രോഡബിള്‍ എഡ്യൂക്കേഷന്‍ ,റീസണബിള്‍ എഡ്യൂക്കേഷന്‍ ,ക്വാളിറ്റി എഡ്യൂക്കേഷന്‍ എന്നിവ ലോകത്തിലെ എല്ലാ കോണിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാക്കാന്‍ സിക്സയ്ക്ക് കഴിയും .
20 വര്‍ഷം മുമ്പ് തയ്യാറാക്കിയ ഒരു വിദ്യാഭ്യാസ രീതിയും സമ്പ്രദായവും അല്ല ഇന്ന് നമ്മുടെ രാജ്യത്തിന് ആവശ്യം .അതിനെ പൊളിച്ചെഴുതേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ ലോകജനത എത്തിനില്‍ക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം ഓടിയെത്തുന്ന ഒരു സമ്പ്രദായമാണ് ഇനി ലോകത്തിന് ആവശ്യം .സിക്സ എന്ന വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ഞങ്ങള്‍ സ്വയം രൂപീകരിച്ച ഒന്നാണ് ,അവിടെ മൂന്നാമതൊരാളില്ല .
KSUMല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന Practical Learning and Communication Solution Pvt Ltd എന്നാണ് സിക്സയുടെ കമ്പനി പേര് .ക്യാമ്പസ് വണ്‍ എന്ന പ്രോജക്ടിനായുള്ള ഒരു ഉപകരണമാണ് സിക്സ.ഇതിലൂടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഇല്ലാതെ ഒരു കുട്ടിക്ക് അവന്റെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയും. സിക്സ തുടങ്ങുമ്പോള്‍ കിട്ടും എന്ന് കരുതിയ അംഗീകാരവും പ്രചാരവും വളരെക്കുറഞ്ഞ കാലയളവില്‍തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല നോര്‍ത്ത് അമേരിക്കയില്‍ നിന്ന് പോലും സിക്സയ്ക്ക് അംഗീകാരം ലഭിക്കുന്നു .വരുന്ന ജനുവരിയോടെ സികസയുടെ കീഴില്‍ നിരവധി സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത് .ഒരു കുട്ടിയുടെ പഠനരീതി മറ്റൊരു കുട്ടിയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കും അതുകൊണ്ട് തന്നെ കുട്ടികളുടെ പഠിക്കാനുള്ള കഴിവ് എങ്ങനെയാണെന്ന് മനസ്സിലാക്കി അത് സാധ്യമാക്കുകയാണ് സിക്സ ചെയ്യുന്നത്. ഓരോ മേഖലയിലും തിളങ്ങിനില്‍ക്കുന്ന വ്യക്തികള്‍ക്ക് അവരുടെ അതേ മേഖലയില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സിക്സയിലൂടെ പങ്കുവയ്ക്കാം. കോര്‍പ്പറേറ്റുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെയും സികസയിലൂടെ കണ്ടെത്താന്‍ സാധിക്കും .
നമ്മുടെ നാട്ടിലുള്ള കുട്ടികള്‍ക്ക് ബെറ്റര്‍ സെക്സ് എഡ്യൂക്കേഷന്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ അതിനായി ഒരു പ്രോജക്ട് ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് .ഒരു അച്ഛനും അമ്മയ്ക്കും തന്റെ കുട്ടികളോട് എന്താണ് നല്ലൊരു സെക്സ് റിലേഷന്‍ഷിപ്പ് ,ഓരോ പ്രായത്തിലും ഉണ്ടാകുന്ന ശാരീരിക- മാനസിക വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് എന്നിവയൊക്കെ തുറന്നു പറഞ്ഞു കൊടുക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ് ബെറ്റര്‍ സെക്സ് എഡ്യൂക്കേഷന്‍ എന്നതിലൂടെ ലക്ഷ്യമിടുന്നത് .പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമ്പോള്‍ അതിനെയും സിക്സയുടെ കീഴില്‍ കൊണ്ടുവരാന്‍ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.