KERALANEWS

വാട്ടർ അതോറിറ്റി നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടു ; ഭർത്താവിന് ജോലി നഷ്ട്ടമായതറിഞ്ഞ് മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

കൊച്ചി : കോലഞ്ചേരിയിൽ 45 വയസുള്ള സ്ത്രീ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കറുകപ്പള്ളി സുരേന്ദ്രന്റെ ഭാര്യ സിന്ധുവാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭർത്താവിന് ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്താണ് അവർ ഈ സാഹസത്തിന് മുതിർന്നതെന്ന് പോലീസ് പറയുന്നു.

വാട്ടർ അതോറിറ്റിയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി ദിവസ വേതനത്തിന് ജോലി ചെയ്യുകയായിരുന്നു സുരേന്ദ്രൻ. എന്നാൽ നോട്ടീസ് പോലും നൽകാതെ അയാളെ പിരിച്ചുവിടുകയായിരുന്നു. ഡിപ്രെഷന് മരുന്ന് കഴിക്കുന്ന സിന്ധുവിന് അത് താങ്ങാൻ കഴിഞ്ഞില്ല എന്നും പോലീസ് പറയുന്നു.


ഇതിനെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ അസ്വാഭാവിക അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദമ്പതികൾക്ക് രണ്ടാം ക്ലാസിലും യു.കെ.ജിയിലും പഠിക്കുന്ന രണ്ട് മക്കളാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close