Breaking NewsKERALANEWSTop News

റോഡിലേക്ക് തെറിച്ചുവീണ സുജയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഹരിപ്പാട്ടെ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയിൽ സ്‌കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കേതിൽ സുരേന്ദ്രൻ, സതിയമ്മ ദമ്പതികളുടെ മകൾ എസ്. സുജ(ശാലിനി38) യാണ് മരിച്ചത്. സഹോദരന്റെ ഭാര്യ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന സുജ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെ ഹരിപ്പാട് മാധവാ ജംക്ഷനിലായിരുന്നു അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന സുജയുടെ സഹോദരൻ സുനിലിന്റെ ഭാര്യ സീന(30) യ്ക്ക് നിസ്സാര പരുക്കുണ്ട്.

സുജയുടെ ചികിത്സാ ആവശ്യത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറിന് പിന്നിലിരുന്ന സുജ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീഴുകയും ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തിനു ശേഷം ലോറി നിർത്താതെ പോയി. സമീപമുള്ള കടയിലുണ്ടായിരുന്ന ഹുസൈൻ, സഹിൽ എന്നിവർ ബൈക്കിൽ ലോറിയെ പിന്തുടർന്നു.

നങ്ങ്യാർകുളങ്ങര ജംക്ഷനു തെക്കു ഭാഗത്തു വച്ച് ലോറി നിർത്തിച്ചു. യുവാക്കൾ ചോദ്യം ചെയ്തതോടെ മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. യുവാക്കൾ പിന്നാലെ ഓടി നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ പിടികൂടി കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close