Breaking NewsINDIANEWS

സുഖ്ജിന്ദർ സിംഗ് രൻധാവ പഞ്ചാബ് മുഖ്യമന്ത്രി ; മുൻ ജയിൽ, സഹകരണവകുപ്പ് മന്ത്രി

ചണ്ഡീഗഡ് : സുഖ്ജിന്ദർ സിംഗ് രൻധാവ പഞ്ചാബ് മുഖ്യമന്ത്രി. അമരീന്ദർ സിംഗ് മന്ത്രിസഭയിലെ ജയിൽ, സഹകരണവകുപ്പ് മന്ത്രിയായിരുന്നു. ഇന്നലെ രാജിവെച്ച മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിശ്വസ്തനായിരുന്നു. പിന്നീട് നവ് ജ്യോത് സിംഗ് സിദ്ദുവിനൊപ്പം ചേർന്നു. 2002 ലും 2012 ലും 2017 ലും നിയമസഭാംഗമായി. ഭരൺ ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.

അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദർ സിംഗിന്റെ രാജി. ഹൈക്കമാൻഡ്‌ നിർദേശപ്രകാരമാണ് രാജി. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അമരീന്ദറിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ‘മൂന്ന് തവണ എം എൽ എമാരുടെ യോഗം വിളിച്ചത് തന്നെ അപമാനിക്കാനാണ്, സർക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു, അടുത്തത് എന്താണെന്ന് ഉടൻ തീരുമാനിക്കും, നിലവിൽ താൻ കോൺഗ്രസിലാണുള്ളതെന്നും’ രാജിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏറെക്കാലത്തെ നവ് ജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര വടംവലിക്ക് ശേഷമാണ് അമരീന്ദറിന്റെ രാജി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close